അര്‍ണാബ് ഗോസ്വാമിക്ക് നേരെ ആക്രമണം; അടികിട്ടിയത് ചര്‍ച്ച കഴിഞ്ഞ് മടങ്ങവെ; പിന്നില്‍ സോണിയാഗാന്ധിയും വാദ്ര കുടുംബവുമെന്ന് അര്‍ണാബ്

റിപ്പബ്ലിക്ക് ടിവി ചീഫ് എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിക്ക് നേരെ ആക്രമണം. ചാനല്‍ ചര്‍ച്ച കഴിഞ്ഞ് ഭാര്യയുമൊത്ത് മടങ്ങവെയാണ് വ‍ഴിയില്‍ വെച്ച് ആക്രമിക്കപ്പെട്ടത്.

രണ്ട് ബൈക്കുകളിലായെത്തിയ അജ്ഞാതസംഘം കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നുവെന്ന് അര്‍ണാബ് പറഞ്ഞു. ഇന്ന് പുലര്‍ച്ചെ മുംബൈയില്‍ വെച്ചായിരുന്നു ആക്രമിക്കപ്പെട്ടത്.

ആക്രമണത്തില്‍ അര്‍ണാബിനും ഭാര്യ സാമിയ ഗോസ്വാമിക്കും പരിക്കില്ല. അര്‍ണാബിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ആക്രമണത്തിന് പിന്നില്‍ സോണിയാഗാന്ധിയും റോബര്‍ട്ട് വദ്രയുടെ കുടുംബവുമാണെന്നാണ് അര്‍ണാബിന്റെ ആരോപണം.

നേരത്തെ ചാനല്‍ ചര്‍ച്ചയ്ക്കിടെ സാമുദായിക സ്പര്‍ദ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ ഉന്നയിച്ചെന്ന പേരില്‍ റിപ്പബ്ലിക് ടിവി മേധാവി അര്‍ണാബ് ഗോസ്വാമിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

ഛത്തീസ്ഗഢ് പൊലീസിന്റേതാണ് നടപടി. ചര്‍ച്ചയ്ക്കിടെ അര്‍ണബ് രാജ്യത്തിലെ ഐക്യത്തിന്റെ അന്തരീക്ഷത്തെ ബാധിക്കുന്ന തരത്തില്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് കേസ്.

ഛത്തീസ്ഗഢ് ആരോഗ്യമന്ത്രി ടി എസ് സിങ്ദിയോ കോണ്‍ഗ്രസ് നേതാവ് മോഹന്‍ മര്‍കാം എന്നിവര്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍ റായ്പുര്‍ സിവില്‍ ലൈന്‍സ് പോലീസാണ് കേസെടുത്തത്. ഐപിസി 153എ, 25എ 502(2) എന്നീ വകുപ്പുകള്‍ ചാര്‍ത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പാല്‍ഘറിലെ ആള്‍ക്കൂട്ട കൊലയെക്കുറിച്ചാണ് ക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് പരാതിക്ക് ആധാരം. പാല്‍ഘറില്‍ സന്ന്യാസി കൊല്ലപ്പെട്ട സംഭവത്തില്‍ സോണിയഗാന്ധിക്കെതിരെ അര്‍ണബ് വിമര്‍ശനമുന്നയിച്ചിരുന്നു.

വിദ്വേഷ പ്രസ്താവനകളും ഉന്നയിച്ചു. ഇത് കോണ്‍ഗ്രസിനെയും സോണിയഗന്ധിയേയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here