കുളത്തൂപ്പുഴയില്‍ ഇന്ന് നിര്‍ണായക ദിനം; റാപ്പിഡ് പരിശോധന തുടങ്ങി; 13 പേരുടെ പരിശോധന ഫലം ഇന്ന് ലഭിക്കും

കൊല്ലം: കുളത്തൂപ്പുഴയിലെ കോവിഡ് ബാധിതനുമായി നേരിട്ട് സമ്പര്‍ക്കത്തിലേര്‍പ്പെട്ട 13 പേരുടെ പരിശോധന ഫലം ഇന്ന് ലഭിക്കും. ജനപ്രതിനിധി അടക്കമുള്ളവരുടെ പരിശോധന ഫലം പ്രതീക്കുന്നുവെന്ന് ആരോഗ്യ വകുപ്പ്.

രോഗിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 32 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 13 പേരുടെ പരിശോധന ഫലമാണ് ഇന്ന് ലഭിക്കുക. ബാക്കിയുള്ളവരുടെ സാമ്പിള്‍ ഇന്ന് ശേഖരിക്കും.
കുളത്തൂപ്പുഴ പഞ്ചായത്തില്‍ റാപ്പിഡ് പരിശോധന തുടങ്ങിയിട്ടുണ്ട്. അഞ്ച് മേഖലകളായി തിരിച്ചാണ് പരിശോധന

സമൂഹ വ്യാപനമുണ്ടായോ എന്നറിയാനാണ് പരിശോധന. കോവിഡ് സമൂഹ വ്യാപനം തടയാന്‍ തമിഴ്‌നാടുമായി ചേര്‍ന്ന് പ്രവര്‍ത്തനം ആരംഭിച്ചെന്ന് കൊല്ലം ജില്ലാ കളക്ടര്‍. കുളത്തൂപ്പുഴയിലെ രോഗിയെ കുറിച്ചുള്ള വിവരം സംസ്ഥാനത്തിനു നല്‍കിയത് തമിഴ്‌നാട് ആരോഗ്യ വകുപ്പ്. രോഗിയുടെ റൂട്ട് മാപ്പ് അടക്കം തമിഴ്‌നാടിന് കൈമാറി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News