എക്സൈസ് വകുപ്പിന്റെ സഹായത്തോടെ അതിര്‍ത്തികടന്നു; അധ്യാപികക്കെതിരെ കേസെടുത്തു

തിരുവനന്തപുരംഎക്സൈസ് വകുപ്പിന്റെ സഹായത്തോടെ അതിര്‍ത്തികടന്ന അദ്ധ്യാപികക്കെതിരെ കേസെടുത്തു.

തിരുവനന്തപുരം സ്വദേശിനിയെ കര്‍ണ്ണാടകയിലേക്ക് പോവാന്‍ എക്സൈസ് സി ഐ സഹായിച്ചുവെന്ന് ആരോപണമുയര്‍ന്നിരുന്നു.

ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചു. പോലീസ് പാസ് നല്‍കിയത് ജില്ലാകളക്ടര്‍ പരിശോധിക്കുന്നു.

തിരുവനന്തപുരം റൂറല്‍ നാര്‍ക്കോട്ടിക് ഡിവൈ.എസ്.പിയാണ് ഇവര്‍ക്ക് പാസ് നല്‍കിയത്. പാസ് അനുവദിക്കാന്‍ പൊലീസിന് അനുവദമില്ലെന്നും കലക്ടര്‍ വ്യകമതാക്കി.

തിരുവനന്തപുരം കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപികയെയാണ് എക്‌സൈസ്‌സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ സഹായത്തോടെ മുത്തങ്ങയില്‍ എക്‌സൈസ് വാഹനത്തില്‍ അതിര്‍ത്തി കടത്തിയത്.

സംഭവത്തില്‍ അധ്യാപികക്കെതിരെ പകര്‍ച്ചവ്യാധി തടയല്‍ നിയമപ്രകാരം കേസെടുക്കുമെന്ന് വയനാട് ജില്ല കലക്ടര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here