ഡെലിവറി ബോയി മുസ്ലീം; സാധനം വാങ്ങുവാന്‍ വിസമ്മതിച്ചയാള്‍ അറസ്റ്റില്‍

ഡെലിവറി ബോയി മുസ്ലീം ആയതിനാല്‍ സാധനങ്ങള്‍ വാങ്ങാന്‍ ഓര്‍ഡര്‍ ചെയ്തയാള്‍ വിസമ്മതിച്ചു. തുടര്‍ന്ന് ഡെലിവറി ബോയി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അയാളെ പോലീസ് അറസ്റ്റ് ചെയ്തു.

മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. ഡെലിവറി ബോയി മുസ്ലീം മത വിശ്വാസിയായതിനാല്‍ സാധനം വാങ്ങുവാന്‍ വിസമ്മതിച്ച കാശ്മീര പ്രദേശവാസിയായ ഗജ്നന്‍ ചതുര്‍വേദി എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഗജ്നന്‍ ചതുര്‍വേദി ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത വസ്തുക്കള്‍ നല്‍കുവാനെത്തിയതായിരുന്നു ഡെലിവറി ബോയി. എന്നാല്‍ ഗജ്നന്‍ ഇയാളോട് പേരും മറ്റും ചോദിച്ചറിയുകയായിരുന്നു.

തുടര്‍ന്ന് ഇയാള്‍ മുസ്ലീം മതവിശ്വാസിയാണെന്ന് അറിഞ്ഞതോടെ സാധനങ്ങള്‍ വാങ്ങുവാന്‍ വിസമ്മതിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഡെലിവറി ബോയി പരാതി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here