കുളത്തുപ്പുഴയില്‍ സമൂഹവ്യാപനമില്ല; തമിഴ്നാട് സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍

കൊല്ലം: കുളത്തൂപ്പുഴയില്‍ സാമൂഹിക വ്യാപനത്തിനുള്ള സാധ്യതയില്ലെന്ന് കൊല്ലം ജില്ലാ കലക്ടര്‍ അബ്ദുള്‍ നാസര്‍. കുളത്തൂപ്പുഴയിലെ കോവിഡ് രോഗി 36 പേരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടുവെന്നും ഇവരെ കര്‍ശനമായി ക്വാറന്റൈന്‍ ചെയ്തുവെന്നും കലക്ടര്‍.

36 പേരുടെ പട്ടികയാണ് തയാറാക്കിയിട്ടുള്ളത്. ഇയാള്‍ കൂടുതല്‍ ആള്‍ക്കാരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടുണ്ടെന്ന് കരുതുന്നു. രണ്ട് പ്രാവശ്യം തമിഴ്നാട്ടിലേക്ക് പോയി വന്നിരുന്നു. തമിഴ്നാട് സര്‍ക്കാരുമായി സഹകരിച്ചാണ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

കോവിഡ് സമൂഹ വ്യാപനം തടയാന്‍ തമിഴ്നാടുമായി ചേര്‍ന്ന് പ്രവര്‍ത്തനം ആരംഭിച്ചു. കുളത്തൂപ്പുഴയിലെ രോഗിയെ കുറിച്ചുള്ള വിവരം സംസ്ഥാനത്തിനു നല്‍കിയത് തമിഴ്നാട് ആരോഗ്യ വകുപ്പ്. രോഗിയുടെ റൂട്ട് മാപ്പ് അടക്കം തമിഴ്നാടിന് കൈമാറി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News