കൊവിഡ്‌: സോണിയയുടെ മണ്ഡലത്തില്‍ ഡോക്ടര്‍മാരേയും ആരോഗ്യപ്രവര്‍ത്തകരേയും താമസിപ്പിച്ചിരിക്കുന്നത് വൃത്തിഹീനമായ അന്തരീക്ഷണത്തില്‍; ഭക്ഷ്യയോഗ്യമായ ആഹാരം പോലുമില്ല

സോണിയാഗാന്ധിയുടെ ലോക്‌സഭ മണ്ഡലമായ റായ്ബറേലിയില്‍ കൊവിഡ് ചികിത്സ നടത്തുന്ന ഡോക്ടര്‍മാരേയും ആരോഗ്യപ്രവര്‍ത്തകരേയും താമസിപ്പിച്ചിരിക്കുന്നത് വൃത്തിഹീനമായ അന്തരീക്ഷണത്തില്‍.

താമസസ്ഥലത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഡോക്ടര്‍മാര്‍ പുറത്ത് വിട്ടു. വൃത്തിഹീനമായ ബാത്‌റൂമും കിടക്കകളും ദൃശ്യങ്ങളില്‍ കാണാം. ഭക്ഷ്യയോഗ്യമായ ആഹാരം പോലും നല്‍കുന്നില്ലെന്നും റായ്ബറോലിയിലെ ഡോക്ടര്‍മാര്‍ പരാതിപ്പെടുന്നു.

സോണിയാഗാന്ധിയുടെ ലോക്‌സഭ മണ്ഡലം,യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍.  പക്ഷെ റായ്ബറേലിയിലെ കൊവിഡ് ചികിത്സകര്‍ അനുഭവിക്കുന്നത് സമാനതകളില്ലാത്ത ദുരിതം.

കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനെ തുടര്‍ന്ന് വീട്ടിലേയ്ക്ക് പോകാനാകാത്ത ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും അടങ്ങിയ മെഡിക്കല്‍ സംഘത്തിന് ജില്ലാ ഭരണ കൂടം നല്‍കിയിരിക്കുന്ന താസമസ്ഥലം കാണാം.

ആശുപത്രിയ്ക്ക് സമീപമുള്ള ഒരു ചെറിയ സ്‌കൂളാണ് താമസ സ്ഥലം. അവിടെ കുടുംങ്ങിയ ഡോക്ടര്‍മാര്‍ പുറത്ത് വിട്ട ദൃശ്യങ്ങള്‍ സംസാരിക്കും.

വെളിച്ചമില്ല, കൂരിരിട്ട് മാത്രം. അത് കൊണ്ട് തന്നെ ഫാനില്‍ പ്രതീക്ഷ വേണ്ട.  ഒരു ചെറിയ മുറിയില്‍ നാല് ബഡ് ഒരുക്കിയിട്ടുണ്ട്.  ഇവിടെ ജീവിക്കുമെന്ന് ദൃശ്യങ്ങളില്‍ ഡോക്ടര്‍മാര്‍ ചോദിക്കുന്നത് കേള്‍ക്കാം.

കഴിക്കാനായി നല്‍കിയിരിക്കുന്ന ഭക്ഷണത്തിന്റെ ദൃശ്യങ്ങളും ഡോക്ടര്‍മാര്‍ ചിത്രീകരിച്ചിട്ടുണ്ട്. കുറച്ച് പൂരിയും സബ്ജിയും പ്ലാസ്റ്റിക്കില്‍ കെട്ടി കൈമാറിയിരിക്കുന്നു. ആരോഗ്യ പ്രവര്‍ത്തകരക്ക്ക് മതിയായസൗകര്യം നല്‍കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന സോണിയാഗാന്ധിയുടെ മണ്ഡലത്തിലാണ് ഈ അവസ്ഥ.

സംസ്ഥാനം ഭരിക്കുന്ന ബിജെപി നേതൃത്വത്തിലുള്ള യോഗി ആദിത്യനാഥ് സര്‍ക്കാരിനും മതിയായ സൗകര്യം ഡോക്ടര്‍മാര്‍ക്ക് പോലും ഒരുക്കാന്‍ കഴിയുന്നില്ല. യുപിയില്‍ കോവിഡ് മൂലം മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here