ഈ എഡിറ്ററെ അങ്ങ് കെട്ടിയാലോ? രാം ഗോപാല്‍ വര്‍മ്മ അന്വേഷിച്ച ആ മലയാളി എഡിറ്ററെ കണ്ടെത്തി

ദളപതി സിനിമയില്‍ ‘കാട്ട് കുയിലേ…’ എന്ന മമ്മൂട്ടിയും രജനികാന്തും അഭിനയിച്ച പാട്ടില്‍ മോദിയേയും ട്രംപിനെയും അതിമനോഹരമായി ട്രോള്‍ രൂപത്തില്‍ എഡിറ്റ് ചെയ്ത വീഡിയോ കഴിഞ്ഞദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ, ആ വൈറല്‍ വീഡിയോയ്ക്ക് രസകരമായ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ.

രസകരമായ അടിക്കുറിപ്പോടെയാണ് സംവിധായകന്‍ രാം ഗോപല്‍ വര്‍മ്മ ഈ വിഡിയോ പങ്കുവച്ചത്.

ഈ എഡിറ്ററെ അങ്ങ് കെട്ടിയാലോ? (ഐ വാണ്ട് ടു മാരി ദിസ് എഡിറ്റര്‍) എന്ന അടിക്കുറിപ്പോടെയാണ് രാം ഗോപല്‍ വര്‍മ്മ ആ വീഡിയോ പങ്കുവച്ചത്. ഇതോടെ വിഡിയോയുടെ അണിയറക്കാരനെ അന്വേഷിച്ച് സോഷ്യല്‍മീഡിയ രംഗത്തെത്തി.

ഇന്‍സ്റ്റഗ്രാമില്‍ ‘മല്ലു വൈനര്‍’ എന്നറിയപ്പെടുന്ന വിഘ്നേഷ് ജയനാണ് ഈ വീഡിയോയ്ക്കു പിന്നില്‍. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ തിരുനക്കര ശാഖയിലെ ഉദ്യോഗസ്ഥനായ വിഘ്നേഷിന്റെ പിതാവ് ജയന്‍ മണ്‍റോ ഫേസ്ബുക്കില്‍ പങ്ക് വച്ച വീഡിയോയാണ് വൈറലായത്. മാക് അക്കാദമിയില്‍ വിഷ്വല്‍ എഫക്ട്‌സ് വിദ്യാര്‍ഥിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News