
ദില്ലി: കോവിഡ് മഹാമാരിക്കെതിരെ നടക്കുന്ന പോരാട്ടത്തിനിടെ വര്‍ഗീയലക്ഷ്യത്തോടെ ആക്രമണം നടത്തുന്നവരെ കര്‍ശനമായി ശിക്ഷിക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു.
മുസ്ലിങ്ങള്‍ക്കുനേരെ പല രീതിയിലുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നു. കേന്ദ്രഭരണകക്ഷിയുടെ അനുയായികള്‍ നടത്തുന്ന വൃത്തികെട്ട ആക്ഷേപങ്ങളും സമൂഹമാധ്യമങ്ങളിലെ ഹീനമായ ട്രോളുകളും അംഗീകരിക്കാനാകില്ല.
കേന്ദ്രഭരണകക്ഷിയുടെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന ഇത്തരം പ്രചാരണം വിദേശരാജ്യങ്ങളില്‍ ജോലിചെയ്യുന്ന ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതമാര്‍ഗം അപകടത്തിലാക്കും.
2019ല്‍ മാത്രം ഉത്തര്‍പ്രദേശ്, ബിഹാര്‍, കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍നിന്നുള്ള മൂന്നു ലക്ഷം പേര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിയില്‍ പ്രവേശിച്ചു. ഇന്ത്യക്കാരായ 1.75 കോടി പേരാണ് വിദേശത്ത് ജോലിയെടുക്കുന്നത്.
ഉന്നതസ്ഥാനങ്ങള്‍ വഹിക്കുന്ന രാഷ്ട്രീയനേതാക്കള്‍ അടക്കം നടത്തുന്ന വിഷലിപ്തമായ വര്‍ഗീയപ്രചാരണത്തിനെതിരെ ദുരന്തനിവാരണ നിയമത്തിലെ വ്യവസ്ഥകള്‍ അടക്കം ഉള്‍പ്പെടുത്തി നിയമനടപടി സ്വീകരിക്കണം.
ജാതി, മത, ലിംഗപദവി, ശാരീരികപരിമിതി ഭേദമില്ലാതെ എല്ലാ ഇന്ത്യക്കാരുടെയും അടിസ്ഥാന അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് കേന്ദ്രം ഉറപ്പാക്കണം. മാധ്യമപ്രവര്‍ത്തകര്‍ക്കും സാമൂഹ്യപ്രവര്‍ത്തകര്‍ക്കും എതിരായ വേട്ടയും അപലപനീയമാണെന്ന് പിബി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here