കൊവിഡ്; മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി; കണ്ണൂരിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് പൊലീസ്

കണ്ണൂരിൽ കൊവിഡ് പോസറ്റീവ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് പൊലീസും ജില്ലാ ഭരണകൂടവും. നിരീക്ഷണത്തിൽ ഉള്ളവർ മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നില്ല എന്ന് ഉറപ്പാക്കാൻ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി.

ട്രിപ്പിൾ ലോക്ക് നിയന്ത്രണങ്ങൾ കർശനമാക്കാൻ പൊലീസ് ഉദ്യോഗസ്ഥരുടെ ഉന്നത തല യോഗം തീരുമാനിച്ചു. ഐജിമാരായ അശോക് യാദവ് വിജയ സാഖറെ എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയിൽ ഹോട്ട് സ്പോട്ടുകളുടെ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നത്.

ട്രിപ്പിൾ ലോക്ക് നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ തീരുമാനിച്ചു. ഹോട്ട് സ്പോട്ട് ആയി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ ഒരു തരത്തിലുള്ള ഇളവുകളും അനുവദിക്കില്ല. കൂടുതൽ നിയന്ത്രണം ആവശ്യമായി വരുമെന്നും ജനങ്ങൾ സഹകരിക്കണമെന്നും ഐ ജി  അഭ്യർത്ഥിച്ചു.

രോഗം സ്ഥിരീകരിച്ചവരുമായി പ്രൈമറി,സെക്കണ്ടറി കൊണ്ടാക്ടുകളിൽ ഉള്ളവരെ പോലീസ് നിരീക്ഷിക്കും. ഇവർ വീടിന് പുറത്ത് ഇറങ്ങുന്നില്ല എന്ന് ഉറപ്പ് വരുത്തും. നിരീക്ഷണത്തിൽ കഴിയുന്നവർക്കായി പ്രത്യേക മൊബൈൽ ആപ്പ് പുറത്തിറക്കി.

ഇവർ മറ്റുള്ളവരുമായി സമ്പർക്കം പുലർത്തുനില്ല എന്ന് ഉറപ്പ് വരുത്താൻ ഇതുവഴി കഴിയും. ജില്ലാ ഭരണകൂടവും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജില്ലയിൽ അവശ്യ സാധന വിതരണം ഹോം ഡെലിവറി വഴി മാത്രമാക്കി. ഇതിനായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കാൾ സെന്ററുകൾ തുറന്നു.

ഹോട്ട് സ്പോട്ടുകളിൽ മെഡിക്കൽ സ്റ്റോറുകൾ ഒഴികെ ഒരു സ്ഥാപനവും തുറക്കരുതെന്ന് കലക്ടർ ഉത്തരവിറക്കി. ജില്ലയിൽ വൈറസ് വ്യാപനം തടയാനുള്ള തീവ്ര പരിശ്രമത്തിലാണ് ജില്ലാ ഭരണകൂടവും പൊലീസും ആരോഗ്യ വകുപ്പും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News