കൊവിഡ്; കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ വർധിപ്പിച്ച ക്ഷാമ ബത്ത ഒരു വർഷത്തേക്ക് മരവിപ്പിച്ചു

കൊവിഡ് പശ്ചാത്തലത്തിൽ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ വർധിപ്പിച്ച ക്ഷാമ ബത്ത മരവിപ്പിച്ചു. വർധിപ്പിച്ച 4 ശതമാനം ക്ഷാമ ബത്ത ഒരു വർഷത്തേക്ക് നൽകില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ധനകാര്യ മന്ത്രാലയം ഉത്തരവിറക്കി.

2021 ജൂണ് മാസം വരെയാണ് വർധിപ്പിച്ച ക്ഷാമ ബത്ത ലഭിക്കാതിരിക്കുക. 2020 ജനുവരി മാസം മുതലുള്ള ക്ഷാമ ബത്ത കുടിശികയും നൽകില്ല. 2021 ജൂലൈ 1 മുതൽ 21 ശതമാനം ക്ഷാമ ബത്ത നൽകി തുടങ്ങും.

കേന്ദ്ര സർവീസിൽ നിന്ന് വിരമിച്ച പെൻഷൻകാർക്കും ഇത് ബാധകമാണ്. അതേസമയം മുൻപ് നൽകി വന്ന 17 ശതമാനം ക്ഷാമ ബത്ത തുടർന്നും നൽകുമെന്ന് ധനകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമ ബത്ത 17ല്‍ നിന്ന്‌ 21 ആയി വര്‍ധിപ്പിക്കാന്‍ മാര്‍ച്ചിലാണ്‌ തീരുമാനിച്ചത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here