ഫോണിലെ സര്‍വ്വ വിവരങ്ങളും ശേഖരിക്കുന്നു; അനുവാദമില്ലാതെ ഡേറ്റ ചോര്‍ത്തി ഫെയ്സ് ബുക്ക്

അനുവാദമില്ലാതെ ഫെയ്സ് ബുക്ക് ഡേറ്റ ചോര്‍ത്തുന്നു. ചോര്‍ത്തുന്ന വിവരങ്ങള്‍ ബഹുരാഷ്ട്രകമ്പനികളുടെ പരസ്യങ്ങള്‍ക്ക് കൈമാറുന്നതായി ആക്ഷേപം.  ഫോണിലെ സര്‍വ്വ വിവരങ്ങളും ഫെയിസ്ബുക്ക് ശേഖരിക്കുന്നുണ്ട്.

ഒരു പൗരനെ സംബന്ധിക്കുന്ന സുപ്രധാനമായ എല്ലാ രേഖകളുമാണ് ഫേസ്ബുക്ക് ശേഖരിക്കുന്നത്. ഇതു മനസിലാക്കണമെങ്കില്‍ ഫേയ്സ്ബുക്കില്‍ ലോഗിന്‍ ചെയ്ത ശേഷം,  സെറ്റിങ്ങ്സില്‍ പരിശോധിക്കണം.

സെറ്റിങ്സിലെ യുവര്‍ ഫെയ്സ് ബുക്ക് ഇന്‍ഫോര്‍മേഷന്‍ ക്ലിക്ക് ചെയ്താല്‍, ഒഫ് ഫേയ്സ്ബുക്ക് ആക്റ്റി വിറ്റികള്‍ ലഭിക്കും. ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ഏതൊക്കെ ആപ്പുകളുടെ ഡാക്കകളാണ് ഫെയ്സ് ബുക്ക് ശേഖരിക്കുന്നതെന്ന് ഈ പേജില്‍  വ്യക്തമാക്കും.

ഫോണിലെ ആപ്പുകളുടെ എല്ലാ സുപ്രധന വിവരങ്ങളും ഇതിതരത്തില്‍ ശേഖരിക്കുന്നു. ഗെയിമിങ്, ചാറ്റിങ് ആപ്പുകള്‍ തുടങ്ങി ബാങ്കിങ് ഇടപാടുനടത്തുന്ന ആപ്പുകളിലെ  രേഖകള്‍ വരെ ഇത്തരത്തില്‍ ശേഖരിക്കാം .

ഫേയിസ് ബുക്ക് വ്യക്തമാക്കുന്നത് പ്രകാരം പരസ്യ ആവശ്യങ്ങളാണ് ഇത്തരത്തില്‍ ശേഖരിക്കുന്ന ഡാറ്റകള്‍ ഉപയോഗിക്കുന്നത്. ആപ്പുമായി ബന്ധപ്പെടുന്ന രേഖകള്‍ മാത്രമല്ല ഫേണിലൂടെ സന്ദര്‍ശിക്കുന്ന വെബ് സൈറ്റുകളും ഫെയ്സ് ബുക്ക് ശേഖരിക്കുന്നുണ്ട്.

സൈറ്റുകള്‍ എത്രതവണ കണ്ടു എന്നതും വ്യക്തമായി കാണാം.  ഫോണുമായി ബന്ധപ്പെടുന്ന കാര്യങ്ങളും ഇത്തരത്തില്‍ ശേഖരിക്കുന്നുണ്ട്.

ഇതില്‍ കലന്‍റര്‍, ക്യാമറ,കോണ്‍ടാക്ക്ട്, ലൊക്കേഷന്‍, മൈക്രോഫോണ്‍,സ്റ്റോറേജ്, ടെലഫോണ്‍ എന്നിവയിലെ രേഖകള്‍ മാത്രമാണ് അനുവാദത്തോടെ രേഖരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News