കൊവിഡ്: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ റഫേല്‍ കരാര്‍ അടക്കമുള്ള എല്ലാ ആയുധ ഇടപാടുകളും നിര്‍ത്തിവെച്ച് കേന്ദ്രം

കൊവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ റഫേല്‍ കരാര്‍ അടക്കമുള്ള എല്ലാ ആയുധ ഇടപാടുകളും കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തിവെയ്ക്കുന്നു. ഇത് സംബന്ധിച്ച് നിര്‍ദേശം സൈന്യത്തിന് നല്‍കി. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ വര്‍ധിച്ച ക്ഷാമബത്ത നല്‍കുന്നതും മരവിപ്പിച്ചു.

രണ്ടാം നരേന്ദ്രമോദി സര്‍ക്കാര്‍ വന്നതിന് ശേഷം ജിഡിപി വളര്‍ച്ച തകര്‍ച്ച അഞ്ച് ശതമാനത്തിന് താഴേയ്ക്ക് കൂപ്പ് കുത്തുമ്പോഴാണ് കൊവിഡ് പടര്‍ന്നത്. അതീവ ദുര്‍ബലമായ സാമ്പത്തിക മേഖലയ്ക്ക് കൊവിഡിനെ തുടര്‍ന്നുള്ള അടച്ചിടല്‍ വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.

സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കും ആരോഗ്യ മേഖലയ്ക്കും വകയിരുത്താന്‍ പോലും മതിയായ പണ്ട് ഇല്ലാത്ത സാഹചര്യത്തിലാണ് കടുത്ത നടപടികളിലേയ്ക്ക് കടക്കാന്‍ കേന്ദ്രം നിര്‍ബന്ധിതമായിരിക്കുന്നത്. വന്‍ തുക ചിലവഴിക്കേണ്ടി വരുന്ന ആയുധ കരാറുകള്‍ പൂര്‍ത്തിയാക്കാനുള്ള സാമ്പത്തിക സ്ഥിതി നിലവില്‍ ഇല്ലെന്നാണ് സൂചന.

എല്ലാ ആയുധ ഇടപാടുകളും നിര്‍ത്തിവെയ്ക്കാന്‍ സൈന്യത്തിന് കേന്ദ്രം നിര്‍ദേശം നല്‍കി. മോദി പ്രത്യേക താല്‍പര്യമെടുത്ത റഫേല്‍ കരാറും നിറുത്തി വയ്ക്കുന്നു. ഫ്രാന്‍സിലെ ദസാള്‍ട്ട് ഏവിയേഷനില്‍ നിര്‍മ്മിക്കുന്ന യുദ്ധവിമാനങ്ങള്‍ക്ക് തുക കൈമാറേണ്ട സമയം കൂടിയാണിത്.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ വര്‍ധിച്ച ക്ഷാമബത്ത നല്‍കുന്നത് നിറുത്തി വയ്ക്കാനും കേന്ദ്ര ധനകാര്യമന്ത്രാലയം ഉത്തരവിറക്കി.വര്‍ധിച്ച ക്ഷാമ ബത്ത 2021 ജൂണ്‍ മാസം വരെയുള്ള ഒരു വര്‍ഷത്തേയ്ക്ക് നല്‍കില്ല.

കേന്ദ്ര പെന്‍ഷന്‍കാര്‍ക്കും ഇത് ബാധകമാണ്. ഡിഎ പതിനേഴ് ശതമാനത്തില്‍ നിന്നും 21 ആയി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ മാര്‍ച്ചിലാണ് തീരുമാനിച്ചിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel