പ്രതിപക്ഷത്തിന്റെ ശ്രമം ലോകത്തിന് മാതൃകയായ കേരളത്തിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനം അട്ടിമറിക്കാന്‍; സ്പ്രിംഗ്ളര്‍ വിവാദം അനാവശ്യം: കോടിയേരി ബാലകൃഷ്ണന്‍

ലോകത്തിനാകെ മാതൃയായ കേരളത്തിന്റെ കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനത്തെ അട്ടിമറിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് കേടിയേരി ബാലകൃഷ്ണന്‍.

ലോകവ്യാപകമായി പ്രശംസിക്കപ്പെട്ട രാഹുല്‍ ഗാന്ധിപോലും പ്രകീര്‍ത്തിച്ച കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനത്തെ കള്ളക്കഥകള്‍ മെനഞ്ഞ് ശോഭ കെടുത്താനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നത്.

ഉയര്‍ന്ന ചൂടില്‍ വൈറസ് പടരില്ലെന്നതുള്‍പ്പെടെ ശാസ്ത്രീയ അടിത്തറയൊന്നുമില്ലാത്ത പ്രചാരണം പോലും നടത്താന്‍ പ്രതിപക്ഷം തയ്യാറായി. രാജ്യത്ത് നിലനില്‍ക്കുന്നത് അസാധാരണമായ നടപടിയാണെന്ന് സാധാരണക്കാര്‍ തിരിച്ചറിഞ്ഞ് പ്രതികരിക്കുന്നുണ്ട്.

സഭാ സമ്മേളനം നിര്‍ത്തിവച്ചതിനെപ്പോലും പ്രതിപക്ഷം കുറ്റപ്പെടുത്തി. സ്പ്രിംഗ്‌ളറില്‍ പ്രതിപക്ഷം ഉയര്‍ത്തുന്നതെല്ലാം അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്.

സാധാരണക്കാരുടെ ജീവന്‍ രക്ഷിക്കുന്നതിനെക്കാള്‍ പ്രതിപക്ഷത്തിന്റെ താല്‍പര്യം രാഷ്ട്രീയ നേട്ടം കൊയ്യാന്‍. അസാധാരണ സാഹചര്യത്തില്‍ സര്‍ക്കാര്‍ എടുത്ത തീരുമാനത്തെ പാര്‍ട്ടി പൂര്‍ണമായും പിന്‍തുണയ്ക്കുന്നുവെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

വിഷയം ഇപ്പോള്‍ കോടതി പരിഗണനയിലാണെന്നും സര്‍ക്കാറിനോട് വിശദമായ സത്യവാങ്മൂലം നല്‍കാന്‍ സമയം നല്‍കിയിരിക്കുകയാണെന്നും കോടിയേരിബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here