സംസ്ഥാനത്ത് നാല് ജില്ലകള്‍ റെഡ്‌ സോണ്‍; പത്ത് ജില്ലകള്‍ ഓറഞ്ച് സോണില്‍

സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്കാണ് പുതിയതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് ഇടുക്കി-4, തിരുവനന്തപുരം-1, കോഴിക്കോട്-2, കോട്ടയം-2, കൊല്ലം-1 എന്നിങ്ങനെയാണ് സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഇടുക്കി, കോട്ടയം ജില്ലകള്‍ വൈറസ് ബാധിതര്‍ ഇല്ലാത്തതിനാല്‍ നേരത്തെ ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുത്തിയ ജില്ലകളായിരുന്നു എന്നാല്‍ ഇന്ന് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ ഇവയെ ഓറഞ്ച് സോണുകളായി പുതുക്കി നിശ്ചയിക്കുന്നു. കാസര്‍കേട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ റഡ് സോണില്‍ തുടരും

വയനാട്, പാലക്കാട്, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളാണ് ഓറഞ്ച് സോണില്‍ ഉള്‍പ്പെടുന്ന ജില്ലകള്‍.

മൂന്നാം ഘട്ടത്തില്‍ പ്രതീക്ഷിച്ച വൈറസ് വ്യാപനം ഉണ്ടായില്ല എന്നത്. വൈറസ് വ്യാപനത്തെ ഈ ഘട്ടത്തിലും പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞു എന്നതിന്റെ തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News