ഹോട്ട്സ്പോട്ടുകളായ പഞ്ചായത്തുകള്‍ അടച്ചിടും: മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: ഓറഞ്ച് മേഖലയിലുള്ള പത്ത് ജില്ലകളിലെ ഹോട്ട്സ്പോട്ടുകളായ പഞ്ചായത്തുകള്‍ പൂര്‍ണമായി അടച്ചിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കൊവിഡ് അവലോകനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു പഞ്ചായത്തിനെ ഒറ്റ യൂണിറ്റായാണ് കണക്കാക്കുന്നത്. എന്നാല്‍ മുനിസിപ്പാലിറ്റി അടിസ്ഥാനത്തിലാകുമ്പോള്‍ വാര്‍ഡുകളാണ് അടിസ്ഥാനമാകുന്നത്.

കോര്‍പറേഷനില്‍ ഡിവിഷനും അടിസ്ഥാനമാകും. വാര്‍ഡുകളും, ഡിവിഷനും ഇതേ തരത്തില്‍ അടച്ചിടും. ഇതില്‍ ഏതൊക്കെ പ്രദേശമാണ് ഹോട്ട്സ്പോട്ട് പരിധിയില്‍ വരികയെന്ന് ജില്ലാ ഭരണസംവിധാനം തീരുമാനിക്കും.

പരിയാരം, കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ കോവിഡ് 19 ലാബിന് ഐസിഎംആര്‍ അംഗീകാരം ലഭിച്ചു.

കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ കോവിഡ് ലാബില്‍ നാളെ മുതല്‍ കോവിഡ് പരിശോധന ആരംഭിക്കാനാകും. ആദ്യഘട്ടത്തില്‍ 15 പരിശോധന നടത്തും. 60 പരിശോധനകള്‍ ദിവസേന നടത്താനാകും.

അതോടെ കേരളത്തില്‍ 14 സര്‍ക്കാര്‍ ലാബുകളിലും 2 സ്വകാര്യ ലാബുകളിലും കോവിഡ് പരിശോധന നടത്താനാകുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News