ലോക്ക്ഡൗണ്‍: മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രയാസമുണ്ടാക്കാത്തവിധം സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തും: ഡിജിപി

ലോക്ഡൗണ്‍ കാലം സംസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രയാസമുണ്ടാകാത്തവിധം സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തുമെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ.

ജില്ലയില്‍ രണ്ടിടത്ത് മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടായ ദുരനുഭവം അദ്ദേഹത്തെ കണ്ട് ധരിപ്പിക്കാനെത്തിയ പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ ഭാരവാഹികള്‍ക്കാണ് ഡിജിപി ഉറപ്പു നല്‍കിയത്.

അവശ്യസേവന വിഭാഗത്തില്‍പ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് പൊലീസ് മേധാവി ഇറക്കിയ ഉത്തരവിന്റെ കാര്യവും അദ്ദേഹം പൊലീസിനെ ഓര്‍മിപ്പിച്ചു.

യൂണിയന്‍ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം, സംസ്ഥാന കമ്മിറ്റിയംഗം എ എസ് സജു എന്നിവരാണ് പൊലീസ് മേധാവിയെ കണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here