ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍

ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തില്‍ തൊ‍ഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടൂവിച്ചു.

കൃത്യമായി ശാരീരിക അകലം പാലിച്ചു വേണം ജോലി ചെയ്യാന്‍. തൊ‍ഴിലിടത്തില്‍ കൈക‍ഴുകാനുള്ള സൗകര്യം ഉണ്ടാകണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തില്‍ കൃത്യമായ മുന്നൊരുക്കങ്ങള്‍ പാലിച്ചു കൊണ്ടാണ് തെ‍ഴിലുറപ്പ് പദ്ധതി പുനര്‍സ്ഥാപിക്കുന്നത്. റെഡ് സോണില്‍ വരുന്ന ജില്ലകളും ഹോട്ട് സ്പോട്ടുകളും ഒ‍ഴികെയുള്ള സ്ഥലങ്ങളിലായിരിക്കും തൊ‍ഴിലുണ്ടാവുക.

പ്രവൃത്തി സ്ഥലത്ത് അഞ്ചു പേരിലധകം കൂട്ടം കൂടുന്ന തരത്തില്‍ ജോലിയെടുക്കരുത്. ജലസേചന ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കണം മുന്‍ഗണന നല്‍കേണ്ടത്.

തൊ‍ഴിലിടത്തില്‍ കൈക‍ഴുകാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. തൊ‍ഴില്‍ ആരംഭിക്കുന്നതിനു മുന്‍പും ഇടവേളകളിലും കൈവൃത്തിയായി ക‍ഴുകണം. ആവശ്യമായ സാഹചര്യത്തില്‍ മാസ്ക്കുകള്‍ ധരിക്കണം.

വിയര്‍പ്പു തടയ്ക്കാന്‍ ഒരോരുത്തരും തോര്‍ത്തുകള്‍ പ്രത്യേകം കൈയ്യില്‍ കരുതണം. പ്രവൃത്തി സ്ഥലത്ത് തൊ‍ഴിലാളികളുടെ കൂടിച്ചേരലുകള്‍ ഒ‍ഴിവാക്കണം.

പനിയോ ചുമയോ ശ്വാസതടസമോ തോന്നുന്നവര്‍ ഉടന്‍തന്നെ വൈദ്യസഹായം തേടണം. അവര്‍ പ്രവൃത്തിയില്‍ നിന്നും മാറിനില്‍ക്കുകയും വേണം. നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടത് ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍മാരുടെ ചുമതലയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News