മാസപ്പിറവി കണ്ടു; കേരളത്തിൽ റമദാൻ വ്രതാരംഭം നാളെമുതൽ

സംസ്ഥാനത്ത് നാളെ റമദാൻ വ്രതാരംഭം. വ്യാഴാഴ്ച്ച മാസപ്പിറവി കണ്ടതിനാൽ നാളെ(വെള്ളി) റമദാൻ ഒന്നായിരിക്കുമെന്ന് ഖാസിമാർ അറിയിച്ചു.

നോമ്പുകാലത്ത് റസ്റ്ററൻറുകൾക്ക് പാഴ്‌സൽ വിതരണം ചെയ്യുന്നതിനുള്ള സമയം നീട്ടിനൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.

രാത്രി പത്തു മണിവരെ ഹോം ഡെലിവറി അനുവദിക്കും. പഴവർഗങ്ങളുടെയും മറ്റും വില വർധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. എല്ലാ സഹോദരങ്ങൾക്കും റമസാൻ ആശംസ നേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News