‘ഒന്നും മറന്നിട്ടില്ല, ഓര്‍മിപ്പിക്കണോ ഞാനതൊക്കെ’; തനിക്കെതിരായ മാധ്യമ വേട്ടയാടലുകളുടെ ചരിത്രം ഓര്‍ത്തെടുത്ത് മുഖ്യമന്ത്രി

തനിക്കെതിരായ മാധ്യമവേട്ടയാടലിൻ്റെ ചരിത്രം ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കമലാ ഇൻ്റർനാഷണൽ തൻ്റെ ഭാര്യയുടെതാണെന്ന് പ്രചരിപ്പിച്ചു.

വീട് രമ്യ ഹർമ്മ്യം ആണെന്ന് ആക്ഷേപിച്ചു . മകളുടെ വിദ്യാഭ്യാസത്തെ പറ്റി ആക്ഷേപിച്ചവർ ഒറാക്കിളിൽ ജോലി ലഭിച്ചത് തൻ്റെ സ്വാധീനം കൊണ്ടാണെന്ന് പറഞ്ഞില്ല. ഒന്നും മറന്ന് പോയത് കൊണ്ടല്ലന്നും മുഖ്യമന്ത്രി. പത്രപ്രവർത്തകർ തനിക്കെതിരായി അന്വേഷിച്ച് തെളിവ് കൊണ്ടുവരാൻ മുഖ്യമന്ത്രി വെല്ലുവിളിച്ചു.

മുഖ്യമന്ത്രിക്ക് ലാവ്ലിൻ ബാധ പിടികൂടിയിരിക്കുന്നു എന്ന മുല്ലപള്ളിയുടെ ആക്ഷേപത്തിന് മറുപടി പറയവേയാണ് മാധ്യമ പ്രവർത്തകരോട് മുഖ്യമന്ത്രി ഇങ്ങനെ ചോദിച്ചത്

ഞാൻ പഴയ കഥകളിലേക്ക് പോകേണ്ടതായി വരും കമലാ ഇൻറർനാഷണലിനെ പറ്റി അറിയുമോ , കമലാ എൻ്റെ ഭാര്യയാണ് ,അവരുടെ പേരിൽ ഒരു സ്ഥാപനം വിദേശത്ത് ഉണ്ടെന്ന് പറഞ്ഞ് കൊണ്ടുള്ള ആക്ഷേപം ആയിരുന്നു ,പിന്നെ എൻ്റെ വീട് ,പൊന്നാപുരം കോട്ടയാണെന്ന് പറഞ്ഞു ,അങ്ങനെ ഒരു ചിത്രം നിങ്ങളും കണ്ടിട്ടുണ്ടാവും മകളെയും ,മകനെയും പറ്റിയുള്ള പഴയ ആക്ഷേപങ്ങളും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

മകളുടെ വിദ്യാഭ്യാസത്തെ പറ്റി ആക്ഷേപിച്ചവർ ഒറാക്കിളിൽ ജോലി ലഭിച്ചത് തൻ്റെ സ്വാധീനം കൊണ്ടാണെന്ന് പറഞ്ഞില്ല.
സ്പ്ലിങ്കളർ വിവാഭത്തിൽ അന്വേഷണാത്മമായ മാധ്യമ പ്രവർത്തനം നടത്തി തനിക്കെതിരെ എന്തെങ്കിലും കൊണ്ട് വരാൻ മാധ്യമപ്രവർത്തകരെ വെല്ലുവിളിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News