പാലത്തായി പീഡനം: അന്വേഷണം ക്രൈബ്രാഞ്ചിന്

കണ്ണൂർ പാലത്തായിയിൽ നാലാം ക്ലാസുകാരിയെ ബിജെപി നേതാവായ അദ്ധ്യാപകൻ പീഡിപ്പിച്ച കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു.

ഐ ജി ശ്രീജിത്തിനാണ് കേസ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല.തലശ്ശേരി ഡി വൈ എസ് പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമായിരുന്നു കേസ് അന്വേഷിച്ചിരുന്നത്.

ഈ മാസം 15 നാണ് ഒളിവിൽ കഴിയുകയായിരുന്ന പ്രതി പദ്മരാജനെ പോലീസ് അറസ്റ്റ് ചെയ്തത്.ജനുവരി 15 നും ഫെബ്രുവരി രണ്ടിനും ഉൾപ്പെടെ മൂന്നുതവണ കുട്ടിയെ പദ്മരാജൻ പീഡിപ്പിച്ചു എന്നാണ് പരാതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News