കൊച്ചി: ലോക്ഡൗണിന്റെ മറവില്‍ ആലുവയില്‍ മോഷണം വ്യാപകമാകുന്നു. ആലുവ നഗരമധ്യത്തിലെ എസ്.ബി.ഐ സര്‍വീസ് പോയിന്റടക്കം രണ്ടു സ്ഥാപനങ്ങളില്‍ നിന്ന് ലാപ്‌ടോപ്പും 15,000 രൂപയും കവര്‍ന്നു. അടഞ്ഞുകിടക്കുന്ന വ്യാപാരസ്ഥാപനങ്ങള്‍ കുത്തിത്തുറന്ന് പണവും വസ്തുക്കളും മോഷ്ടിക്കുന്നതും പതിവായിരിക്കുകയാണ്.
ആലുവ നഗരമധ്യത്തിലെ എസ്.ബി.ഐ സര്‍വീസ് പോയന്റടക്കം രണ്ടു സ്ഥാപനങ്ങളില്‍ മോഷ്ടാക്കള്‍ രാത്രി അതിക്രമിച്ചു കയറി. റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ എസ്.ബി.ഐ സര്‍വീസ് പോയിന്റില്‍ നിന്ന് ലാപ്‌ടോപ്പും 15000 രൂപയും മോഷ്ടിക്കുകയും ചെയ്തു. ആലുവ സ്വദേശി പുതിയ വീട്ടില്‍ ബദറുദ്ദീന്‍ നടത്തുന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്.
നഗരത്തിലെ എം എം സ്റ്റോഴ്‌സ് എന്ന പലചരക്ക് കടയിലും താഴ് തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാക്കള്‍ 3500 രൂപ കവര്‍ന്നു. തലശേരി സ്വദേശി ഷഫീഖ് എന്നയാളുടെ മൊബെല്‍ ഹബ് താഴ് തകര്‍ത്തെങ്കിലും അകത്ത് കയറാന്‍ കഴിഞ്ഞില്ല.
അടച്ചിട്ട കടകളില്‍ മോഷണം നടന്നതറിഞ്ഞ് വ്യാപാരികള്‍ ആശങ്കയിലാണ്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് അന്വേഷണം ആരംഭിച്ചു.
Get real time update about this post categories directly on your device, subscribe now.