നടന്‍ മണികണ്ഠന്‍ ആചാരി വിവാഹിതനാകുന്നു

കൊച്ചി: നടന്‍ മണികണ്ഠന്‍ ആചാരി വിവാഹിതനാകുന്നു. ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിച്ച് ലളിതമായ ചടങ്ങുകളോടെ ഞായറാഴ്ച കൊച്ചിയില്‍ വച്ചാണ് വിവാഹം.

വിവാഹാഘോഷങ്ങള്‍ക്കായി മാറ്റിവച്ച തുകയില്‍ ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനാണ് മണികണ്ഠന്റെയും വധുവിന്റെയും തീരുമാനം.

മരട് സ്വദേശിനിയായ അഞ്ജലിയാണ് നടന്‍ മണികണ്ഠന്‍ ആചാരിയുടെ ജീവിത സഖി. ആറ് മാസം മുമ്പ് തീരുമാനിച്ച വിവാഹത്തീയതി മാറ്റേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ലോക് ഡൗണ്‍ ആയതിനാല്‍ തൊട്ടടുത്ത അമ്പലത്തില്‍ ലളിതമായ വിവാഹം.

സിനിമാ പ്രവര്‍ത്തകരെയോ അടുത്ത സുഹൃത്തക്കളെയോ ക്ഷണിച്ചിട്ടില്ല. മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുളളവര്‍ എല്ലാ ആശംസകളും നേര്‍ന്നിട്ടുണ്ട്.

വിവാഹാഘോഷങ്ങള്‍ക്കായി വച്ചിരുന്ന തുകയില്‍ ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് മണികണ്ഠന്‍ പറഞ്ഞു. വിവാഹത്തിന് ശേഷം നവവധുവിനോടൊപ്പം തുക കൈമാറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News