മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ സമയം മാറ്റി; ഇന്നുമുതല്‍ വൈകിട്ട് അഞ്ച് മണിക്ക്

തിരുവനന്തപുരം: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ സമയം മാറ്റി. റമദാന്‍ വ്രതം തുടങ്ങിയ സാഹചര്യത്തിലാണ് തീരുമാനം.

എല്ലാ ദിവസവും വൈകിട്ട് ആറ് മണി മുതല്‍ നടത്തിയിരുന്ന വാര്‍ത്താസമ്മേളനം ഇനി മുതല്‍ വൈകിട്ട് അഞ്ച് മണി മുതലാകും. അഞ്ച് മുതല്‍ ആറ് മണി വരെയാണ് വാര്‍ത്താസമ്മേളനം നടത്തുക.

ഇന്നലെ കാപ്പാട് മാസപ്പിറവി കണ്ടതോടെ ഇന്ന് റമദാന്‍ വ്രതം തുടങ്ങി. കൊവിഡ് നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തില്‍ റമദാന്‍ കാലത്തും നിയന്ത്രണങ്ങള്‍ തുടരാന്‍ ധാരണയായിരുന്നു.

ഇഫ്താര്‍, ജുമാ നമസ്‌കാരം എന്നിവ വേണ്ടെന്ന് മുഖ്യമന്ത്രി മതനേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനിച്ചത്. ദിവസം തോറും നടക്കുന്ന തറാവീഹ് നമസ്‌കാരങ്ങളും വേണ്ടെന്ന് വയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News