‘ഗോ കൊറോണ’ എന്ന് പറഞ്ഞാല്‍ കൊറോണയെ ഓടിക്കാമെന്ന് പറഞ്ഞ കേന്ദ്രമന്ത്രിയുടെ അംഗരക്ഷകന് കൊറോണ

മുംബൈ: കേന്ദ്രമന്ത്രി രാംദാസ് അഠാവ്ലെയുടെ ബാന്ദ്രയിലെ വീട്ടിലെ അംഗരക്ഷകനാണ് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്.

അഞ്ചു ദിവസം മുന്‍പാണ് രോഗലക്ഷണം കണ്ടെത്തിയ അംഗരക്ഷകനെ ആശുപത്രിയിലെ പ്രവേശിപ്പിച്ചത്. ആരോഗ്യ നില തൃപ്തികരണമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

രാംദാസ് അഠാവ്ലെയുടെ വീട്ടില്‍ സുരക്ഷക്കായുള്ള മറ്റ് ആറു അംഗരക്ഷകരും നിരീക്ഷണത്തിലാണ്. ‘ഗോ കൊറോണ’ എന്ന മന്ത്രം മുഴുക്കി കൊറോണയെ ഓടിക്കാമെന്ന് പറഞ്ഞ കേന്ദ്രമന്ത്രിയായിരുന്നു രാംദാസ് അഠാവ്ലെ.

സംസ്ഥാനത്ത് ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ് ഉദ്യോഗസ്ഥര്‍, നാവിക സേന ഉദ്യോഗസ്ഥര്‍ കൂടാതെ മന്ത്രിയും അംഗരക്ഷകനുമെല്ലാം രോഗം ബാധിക്കുന്ന സ്ഥിതിവിശേഷം സാധാരണക്കാര്‍ക്കിടയില്‍ പരിഭ്രാന്തി പടര്‍ത്തിയിരിക്കയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News