ലോക്ഡൗണ്‍: അനാവശ്യമായി പുറത്തിറങ്ങിയ യുവാക്കളെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തീരുമാനം; ആംബുലന്‍സില്‍ കൊവിഡ് രോഗി; പിന്നീട് സംഭവിച്ചത് വീഡിയോയില്‍

പാലക്കാട്: ലോക്ക്ഡൗണ്‍ കാലത്ത് അധികൃതരുടെ നിര്‍ദേശങ്ങള്‍ വകവെക്കാതെ പുറത്തിറങ്ങുന്നവര്‍ നിരവധിയാണ്. കൊവിഡ് – 19 പടര്‍ന്നു പിടിക്കുമ്പോഴും അനാവശ്യമായി നാട് ചുറ്റുന്നവരെ ബോധവത്ക്കരിക്കാന്‍ വേറിട്ട വഴിയാണ് തമിഴ്‌നാട് തിരുപ്പൂര്‍ പോലീസ് സ്വീകരിക്കുന്നത്.

ലോക്ക് ഡൗണില്‍ തിരുപ്പൂര്‍ സിറ്റി പോലീസ് പരിശോധന നടത്തുമ്പോള്‍ ഒരു ബൈക്കിലെത്തിയത് മൂന്ന് യുവാക്കള്‍. മാസ്‌ക് പോലും ധരിക്കാതെ അനാവശ്യമായി പുറത്തിറങ്ങിയ യുവാക്കളെ ആശുപത്രിയില്‍ നിരീക്ഷണത്തിലേക്ക് കൊണ്ടു പോകാന്‍ തീരുമാനം. യുവാക്കളുടെ എതിര്‍പ്പ് അവഗണിച്ച് മൂന്ന് പേരെയും ബലം പ്രയോഗിച്ച് ആംബുലന്‍സിലേക്ക് കയറ്റി.

ആംബുലന്‍സിനകത്തെത്തിയതോടെയാണ് യുവാക്കള്‍ ശരിക്കും ഞെട്ടിയത്. ആശുപത്രിയിലേക്കുള്ള യാത്ര കൊവിഡ് രോഗിക്കൊപ്പമാണ്. മരണവെപ്രാളത്തോടെ പല വഴിക്കായി പുറത്ത് ചാടി ഓടി രക്ഷപ്പെടാനായി ശ്രമം.

എന്നാല്‍ ആംബുലന്‍സിനകത്തുള്ളത് കൊവിഡ് രോഗിയല്ലെന്നും ബോധവത്ക്കരണത്തിനായി പോലീസ് നടത്തിയ നാടകമായിരുന്നുവെന്നു മറിഞ്ഞതിനു ശേഷമാണ് യുവാക്കള്‍ക്ക് ശ്വാസം നേരെ വീണത്.

അവസാനം പോലീസ് നല്‍കിയ മാസ്‌കും ധരിച്ച് അനാവശ്യമായി പുറത്തിറങ്ങില്ലെന്ന ഉറപ്പും നല്‍കിയാണ് യുവാക്കള്‍ മടങ്ങിയത്. കൊവിഡ് ഞങ്ങള്‍ക്ക് വരില്ലല്ലോ മറ്റുള്ളവര്‍ക്കല്ലേ എന്നു കരുതി അധികൃതരുടെ നിര്‍ദേശം അവഗണിച്ച് നാട് ചുറ്റാനിറങ്ങുന്നവര്‍ക്കുള്ള സന്ദേശമാണ് ബോധവത്ക്കരണ പരിപാടിയിലൂടെ തിരുപ്പൂര്‍ പോലീസ് നല്‍കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News