സ്പ്രിന്‍ക്ലര്‍: സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഡാറ്റ ശേഖരിക്കാന്‍ സന്നദ്ധമാണെന്ന് കേന്ദ്രം; കേന്ദ്രസര്‍ക്കാര്‍ സംവിധാനം പര്യാപ്തമെങ്കില്‍ ഡാറ്റ അങ്ങോട്ട് മാറ്റാമെന്ന് കേരളം

സ്പ്രിന്‍ക്ലര്‍ കേസില്‍ ഹൈക്കോടതിയില്‍ നടപടികള്‍ പുനരാരംഭിച്ചു. സ്പ്രിന്‍ക്ലറുളുമായുള്ള കരാറിന് 5 മാസത്തിന് ശേഷം എന്തു സംഭവിക്കുമെന്ന് കോടതി. കേന്ദ്രസര്‍ക്കാര്‍ സംവിധാനം പര്യാപ്തമെങ്കില്‍ ഡാറ്റ അങ്ങോട്ട് മാറ്റാമെന്ന് കേരളം. ഏത് ഓപ്ഷന്‍ തിരഞ്ഞെടുക്കാനും സംസ്ഥാനത്തിന് അധികാരമുണ്ടെന്ന് കേരളം.

ജനങ്ങളുടെ സ്വകാര്യത ഹനിക്കപ്പെടരുതെന്നാണ് നിലപാടെന്ന് കേന്ദ്രം. നിയമവകുപ്പിന്റെ അനുമതി തേടണമായിരുന്നെന്ന് കേന്ദ്ര സര്‍ക്കാര്‍.

സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഡാറ്റ ശേഖരിക്കാന്‍ സന്നദ്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ഡാറ്റാ ശേഖരണത്തിനായി കേന്ദ്രത്തെ സമീപിക്കുന്ന കാര്യം കേരളം പരിഗണിക്കണമെന്ന് കോടതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News