വീട്ടിലിരുന്നത് ഒരുമാസം; ഭീതിയൊഴിയാതെ രാജ്യം; പ്രതിസന്ധി തുടരുമെന്ന് നിതി ആയോഗ്

രാജ്യവ്യാപക അടച്ചുപൂട്ടല്‍ ഒരുമാസം പിന്നിടുമ്പോഴും രാജ്യത്ത് കോവിഡ് മഹാമാരിയുടെ ആശങ്ക ഒഴിയുന്നില്ല. മഹാമാരിയുടെ മഹാവ്യാപനം 30 ദിവസത്തിനിടെ ചെറുക്കാനായെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചില്ലെങ്കില്‍ ഈ മാസം 15നുള്ളില്‍ 8.2 ലക്ഷം കേസ് റിപ്പോര്‍ട്ട് ചെയ്യുമായിരുന്നുവെന്ന് ഐസിഎംആര്‍ പഠനം ചൂണ്ടിക്കാട്ടി. ജൂലൈവരെ എന്തായാലും കോവിഡ് പ്രതിസന്ധി തുടരുമെന്നുതന്നെയാണ് നിതിആയോഗിന്റെ വിലയിരുത്തല്‍.

മെയ് മൂന്നിന് അടച്ചുപൂട്ടല്‍ കാലാവധി കഴിഞ്ഞാലും മിക്ക മേഖലകളിലും കര്‍ശനനിയന്ത്രണങ്ങള്‍ തുടരും.രാജ്യത്ത് ഇതുവരെ 4,85,172 ആളുകളില്‍നിന്ന് 5,00,542 സാമ്പിളുകളാണ് പരിശോധിച്ചിട്ടുള്ളത്.

ജനസാന്ദ്രതയും രോഗത്തിന്റെ പ്രത്യേക സ്വഭാവവും പരിഗണിച്ചാല്‍ പരിശോധന നിരക്ക് വളരെ കുറവാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. അടിയന്തരസാഹചര്യങ്ങള്‍ ഉണ്ടായാല്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ എത്ര സംസ്ഥാനങ്ങള്‍ക്ക് സാധിക്കുമെന്ന ആശങ്കയുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News