സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ഒരു മാസത്തെ ശമ്പളം തവണകളായി മാറ്റിവച്ചത് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് വേണ്ടിയാണെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് . മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വഴിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും ഇത് ചെലവഴിക്കുക. ഈ തുക എങ്ങനെ കൈകാര്യം ചെയ്യണമെന്നുള്ളത് പിന്നീട് തീരുമാനിക്കും.
ശമ്പളം പിടിച്ചെടുക്കുകയോ കുറയ്ക്കുകയോ ചെയ്തിട്ടില്ല. മാറ്റിവയ്ക്കുകയാണ് ചെയ്തിട്ടുള്ളത്. പല സംസ്ഥാനങ്ങളും ഇത്തരത്തില്‍ തീരുമാനിച്ചിട്ടുണ്ട്. സാലറി ചലഞ്ച് തീരുമാനത്തിനെതിരെ പ്രതിപക്ഷവും ചില സംഘടനകളും വിമര്‍ശനവുമായി രംഗത്തുവന്നു. ഈ സാഹചര്യത്തില്‍ കുറച്ചുപേര്‍ കൊടുക്കുകയും മറ്റുള്ളവര്‍ കൊടുക്കാതിരിക്കുകയും ചെയ്യും. ഇത് ഗുണം ചെയ്യില്ല. ഈ സാഹചര്യത്തിലാണ് സാലറി ചലഞ്ച് വേണ്ടെന്നു വച്ചത്.
പുതിയ നിര്‍ദ്ദേശത്തിനോട് എല്ലാ വിഭാഗം ജീവനക്കാരുടെയും നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്.ശമ്പളം മാറ്റിവയ്ക്കുന്നതില്‍ നിന്നും ചിലരെ ഒഴിവാക്കണമെന്ന നിര്‍ദേശം ഉയരുന്നുണ്ട്. ആരോഗ്യ, റവന്യൂ, പൊലീസ്, സിവില്‍ സപ്ലൈസ് ജീവനക്കാര്‍ സ്തുത്യര്‍ഹ സേവനമാണ് നടത്തുന്നത്.

Get real time update about this post categories directly on your device, subscribe now.