സ്പ്രിംഗ്ളര്‍: പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ നിരാകരിക്കുന്നതാണ് കോടതി വിധി: മുഖ്യമന്ത്രി

പ്രതിപക്ഷ ആരോപണങ്ങളുടെ മുനയൊടിക്കുന്നതാണ് ഇന്ന് ഹൈക്കോടതിയില്‍ നിന്നുണ്ടായ വിധി. കരാര്‍ റദ്ദാക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം എന്നാല്‍ കോടതി കരാര്‍ റദ്ദാക്കുകയോ സ്‌റ്റേ ചെയ്യുകയോ ചെയ്തിട്ടില്ല.

അതുകൊണ്ടുതന്നെ പ്രതിപക്ഷത്തിന്റെ ആവശ്യങ്ങള്‍ നിരാകരിക്കുന്നതാണ് ഇടക്കാല ഉത്തരവ്. ഡാറ്റാ ചോര്‍ച്ച ഉണ്ടാവാതിരിക്കാനുള്ള മുന്‍കരുതല്‍ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്.

കോടതിയുടെ ഇടക്കാല ഉത്തരവ് സുവ്യക്തമാണ് ഇത് സര്‍ക്കാര്‍ നിലപാട് ശക്തിപ്പെടുത്തുന്നതാണെന്നും മുഖ്യമന്ത്രി. കൂടുതല്‍ പ്രതികരണങ്ങല്‍ ഉത്തരവിന്റെ വിശദാംശങ്ങള്‍ കൈയ്യില്‍ കിട്ടിയ ശേഷം പ്രതികരിക്കാമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News