”നേരെ നടന്നാല്‍ പുത്തരിക്കണ്ടം കാണാം, അവിടെ ചെന്ന് തിരിഞ്ഞു നോക്കാതെ ഓടുകയല്ലേ…” പ്രതിപക്ഷത്തിന് കടകംപള്ളിയുടെ മാസ് മറുപടി

സ്പ്രിങ്ക്ളര്‍ കരാറിന്റെ പേരില്‍ ആരോപണങ്ങള്‍ ഉന്നയിച്ച പ്രതിപക്ഷത്തിന് കനത്ത തിരിച്ചടിയായിരുന്നു ഹൈക്കോടതിയുടെ ഇടക്കാലവിധി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ ഉന്നയിച്ച ഒരാവശ്യവും കോടതി അംഗീകരിച്ചില്ല. സ്പ്രിങ്ക്ളര്‍ കമ്പനിയുടെ സേവനം തടയില്ലെന്നും വിവരശേഖരണത്തില്‍ ഇടപെടുന്നില്ലെന്നും കോടതി വിധിച്ചു. കരാര്‍ ദുരൂഹമാണെന്നും അഴിമതിയുണ്ടെന്നുമുള്ള പ്രതിപക്ഷ വാദങ്ങള്‍ക്ക് കനത്ത പ്രഹരമാണ് ഈ വിധി.

ഇപ്പോഴിതാ, പ്രതിപക്ഷത്തിന് മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തി.

കടകംപള്ളി സുരേന്ദ്രന്റെ വാക്കുകള്‍:

പ്രതിപക്ഷം: ”സ്പ്രിങ്‌ളര്‍ -, കോടതിയില്‍ സര്‍ക്കാരിനു തിരിച്ചടി”

നിങ്ങള്‍ എന്തിനാ കോടതിയില്‍ പോയേ?

”കരാര്‍ റദ്ദ് ചെയ്യാന്‍, അന്വേഷണം പ്രഖ്യാപിക്കാന്‍”

എന്നിട്ട് രണ്ടും നടന്നോ?

”ഇല്ല”

കോടതി എന്ത് പറഞ്ഞു?

”കരാറിന് അനുമതി,ഡാറ്റയുടെ രഹസ്യാത്മകത സൂക്ഷിക്കണം”

ഇത് തന്നെ അല്ലേ സര്‍ക്കാരും പറഞ്ഞത്.

”അതേ”

വേറെന്ത് പറഞ്ഞു?

”സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കോടതിക്ക് ആത്മവിശ്വാസം”

ഇനി പറ ആര്‍ക്കാ തിരിച്ചടി?

”അത് സര്‍ക്കാരിന്”

നേരെ നടന്നാല്‍ പുത്തരിക്കണ്ടം കാണാം, അവിടെ ചെന്ന് തിരിഞ്ഞു നോക്കാതെ ഓടുകയല്ലേ. ഇവിടെ സര്‍ക്കാരും ജനങ്ങളും ഒറ്റക്കെട്ടായി കോവിഡിനെ പ്രതിരോധിക്കാനുള്ള പണിയിലാണ്. നല്ല നമസ്‌കാരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News