പ്രതിപക്ഷ വാദങ്ങള്‍ക്ക് കനത്ത പ്രഹരം; ചെന്നിത്തല ആവശ്യപ്പെട്ടതും ഹൈക്കോടതി വിധിച്ചതും

തിരുവനന്തപുരം: സ്പ്രിങ്ക്ളര്‍ കരാറിന്റെ പേരില്‍ ആരോപണങ്ങള്‍ ഉന്നയിച്ച പ്രതിപക്ഷത്തിന് തിരിച്ചടിയായി ഹൈക്കോടതിയുടെ ഇടക്കാലവിധി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ ഉന്നയിച്ച ഒരാവശ്യവും കോടതി അംഗീകരിച്ചില്ല. സ്പ്രിങ്ക്ളര്‍ കമ്പനിയുടെ സേവനം തടയില്ലെന്നും വിവരശേഖരണത്തില്‍ ഇടപെടുന്നില്ലെന്നും കോടതി വിധിച്ചു. കരാര്‍ ദുരൂഹമാണെന്നും അഴിമതിയുണ്ടെന്നുമുള്ള പ്രതിപക്ഷ വാദങ്ങള്‍ക്ക് കനത്ത പ്രഹരമാണ് ഈ വിധി.

ചെന്നിത്തല ആവശ്യപ്പെട്ടതും ഹൈക്കോടതി വിധിച്ചതും ചുവടെ:

1. സ്പ്രിങ്ക്ളറുമായുള്ള കരാര്‍ റദ്ദാക്കണം:
ഹൈക്കോടതി: കരാര്‍ റദ്ദാക്കില്ല

2. വിവരങ്ങള്‍ നല്‍കിയവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം.
ഹൈക്കോടതി: അംഗീകരിച്ചില്ല.

3. തുക മുഖ്യമന്ത്രിയില്‍ നിന്ന് ഈടാക്കണം.
ഹൈക്കോടതി: അംഗീകരിച്ചില്ല.

4. സ്പ്രിങ്ക്ളര്‍ വഴി ഡാറ്റ അപ്ലോഡ് ചെയ്യരുത്
ഹൈക്കോടതി: ഡാറ്റാ അപ്ലോഡ് ചെയ്യാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News