പ്രതിപക്ഷം നടത്തിയ രാഷ്ട്രീയ നീക്കം അങ്ങേയറ്റം അപഹാസ്യം; മാപ്പ് പറയണമെന്ന് ഡിവൈഎഫ്‌ഐ

സ്പ്രിംഗളര്‍ വിവാദവുമായി ബന്ധപ്പെട്ട ആരോപണങ്ങളുയര്‍ത്തി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വയ്ക്കാന്‍ ശ്രമിച്ച പ്രതിപക്ഷം മാപ്പ് പറയണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ്.

സ്പ്രിംഗളര്‍ കമ്പനിയുടെ സൗജന്യ സേവനം ഉപയോഗപ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവുള്‍പ്പെടെയുള്ളവര്‍ ജനങ്ങളോട് മാപ്പ് പറയാന്‍ ഒരു നിമിഷം പോലും വൈകരുത്. സര്‍ക്കാരിന്മേല്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം തകര്‍ക്കാന്‍ പ്രതിപക്ഷം നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയാണ് സ്പ്രിംഗളര്‍ വിവാദം.

കേരള സര്‍ക്കാര്‍ നടത്തിയ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലോക ശ്രദ്ധ നേടിയപ്പോള്‍ അതില്‍ വിറളിപൂണ്ട് പ്രതിപക്ഷം നടത്തിയ രാഷ്ട്രീയ നീക്കം അങ്ങേയറ്റം അപഹാസ്യമായിപ്പോയെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News