വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം: ജേക്കബ് തോമസിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു

വരവിൽ കവിഞ്ഞ വസ്തു സമ്പാദിച്ച കേസിൽ മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ എഫ്ഐആർ തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയിൽ ഫയൽ ചെയ്തു.

തമിഴ്നാട് വിരുദുനഗർ ജില്ലയിൽ രാജപാളയം താലൂക്കിൽ 50.33 ഏക്കർ വസ്തു വാങ്ങിച്ചതിനാണ് കേസ്. ജേക്കബ് തോമസ് എഴുതിയ സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എന്ന പുസ്തകത്തിൽ ഈ വസ്തുവിനെ കുറിച്ച് പരാമർശിച്ചിട്ടുണ്ടെങ്കിലും സർക്കാറിന് നൽകുന്ന വസ്തുവിവര പട്ടികയിൽ ഇതിനെ കുറിച്ച് പറഞ്ഞിട്ടില്ല.

ഇതിനെ കുറിച്ച് ക്രൈം ബ്രാഞ്ച് നടത്തിയ അന്വെഷണത്തിൽ പ്രാഥമികമായി തെളിവുണ്ടായതിൻ്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

ഇത് കൂടുതൽ അന്വേഷണത്തിനായി വിജിലൻസിന് കൈമാറുകയായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് കോടതിയിൽ എഫ് ഐ ആർ നൽകിയത്. 2001 നവംബർ 15ന് സർക്കാരിൻ്റെ മുൻകൂർ അനുമതി ഇല്ലാതയാണ് ഭൂമി വാങ്ങിയതെന്നും ആരോപണമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News