രാജ്യത്ത് കോവിഡ് രോഗികള്‍ 24000 കടന്നു; 778 മരണം; മഹാരാഷ്ട്രയില്‍ രോഗബാധിതര്‍ 6817

ദില്ലി: രാജ്യത്ത് കോവിഡ് രോഗികള്‍ 24000 കടന്നു. മരണം 778. വെള്ളിയാഴ്ച 55 പേര്‍കൂടി മരിച്ചു. 1218 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോ?ഗികളുടെ എണ്ണത്തില്‍ കേരളം 13–ാമതാണ്.

മഹാരാഷ്ട്രയില്‍ രോഗബാധിതര്‍ 6817 ലെത്തി. 18 പേര്‍കൂടി മരിച്ചതോടെ ആകെ മരണം 301. വെള്ളിയാഴ്ച മുംബൈയില്‍ 11 പേര്‍ മരിച്ചു. 357 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഗുജറാത്തില്‍ മരണം 127. മധ്യപ്രദേശില്‍ ഒമ്പതു മരണംകൂടി. ആകെ 92.

നിയന്ത്രണവിധേയം: കേന്ദ്രം

കോവിഡ് വ്യാപനം നിയന്ത്രണവിധേയമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. പത്തുദിവസത്തിലാണ് ഇപ്പോള്‍ രോഗം ഇരട്ടിക്കുന്നത്. അടച്ചിടലിനുമുമ്പ് ഇത് മൂന്നു ദിവസമായിരുന്നു. മാര്‍ച്ച് 25 മുതല്‍ അടച്ചിടല്‍ പ്രഖ്യാപിച്ചില്ലെങ്കില്‍ രോഗികള്‍ ഇപ്പോള്‍ ഒരു ലക്ഷമായെനേയെന്ന് കോവിഡ് പ്രതിരോധത്തിനായി രൂപീകരിച്ച വിവിധ ഉന്നതാധികാര സമിതികളിലൊന്നിന്റെ തലവനായ ഡോ. വി കെ പോള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രോഗമുക്തി നിരക്ക് 20.5 ശതമാനമായതായി ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ അറിയിച്ചു. 4748 പേര്‍ക്ക് രോഗം ഭേദമായി. രണ്ടാഴ്ചയായി 80 ജില്ലയില്‍ രോ?ഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 15 ജില്ലയില്‍ 28 ദിവസമായി പുതിയ രോ?ഗികളില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News