കടകള്‍ തുറക്കാം, മാളുകള്‍ അടഞ്ഞുകിടക്കും; ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകളുമായി കേന്ദ്രം

ദില്ലി:  ലോക്ക്ഡൗണ്‍ ഒരു മാസം പിന്നിടവെ വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ള ഇളവ് പുതുക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ചെറിയ കടകള്‍ക്കു തുറന്നു പ്രവര്‍ത്തിക്കാം. ഹോട്‌സ്‌പോട്ടുകളില്‍ ഇളവ് ബാധകമല്ല .

മാസ്‌കുകള്‍ ധരിച്ചും, സാമൂഹിക അകലം പാലിച്ചും കടകള്‍ പ്രവര്‍ത്തിപ്പിക്കാം എന്നാണ് പുതിയ ഉത്തരവ്. ഗുജറാത്ത് ഉള്‍പ്പെടെ മൂന്നു സംസ്ഥാങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്ന് എത്തും .

ഹോട്ട്‌സ്‌പോട്ടുകള്‍ അല്ലാത്ത സ്ഥലങ്ങളില്‍ നഗരപരിധിക്ക് പുറത്തുള്ള കടകള്‍ തുറക്കാം. 50 ശതമാനം ജീവനക്കാര്‍ മാത്രമേ കടകളില്‍ ഉണ്ടാകാന്‍ പാടുള്ളു. മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും കടകള്‍ക്കു പ്രവര്‍ത്തിക്കാം.

അതെസമയം നഗരപരിധികളില്‍ ഉള്ള മാളുകള്‍ തുറക്കാന്‍ അനുമതി ഇല്ല. എന്നാല്‍ ഒറ്റപ്പെട്ട കടകള്‍ക്ക് അനുമതിയുണ്ട്. മുനിസിപ്പാലിറ്റികള്‍ നിര്‍ദേശിക്കുന്ന സമയക്രമം കര്‍ശനമായി പാലിക്കണം.

രോഗ വ്യാപനം രൂക്ഷമായ കൂടുതല്‍ ജില്ലകളിലെ സാഹചര്യം വിലയിരുത്താന്‍ രണ്ടാം കേന്ദ്ര സംഘം ഇന്ന് മൂന്ന് സംസ്ഥാനങ്ങളിലെത്തും. ഗുജറാത്ത്, തെലങ്കാന, തമിഴ്‌നാട് എന്നിവടങ്ങളിലാണ് സംഘം എത്തുന്നത്.

അഹമ്മദാബാദ്, സൂറത്ത്, ഹൈദരബാദ്, ചെന്നൈ എന്നിവിടങ്ങളിലെ സാഹചര്യം വിലയിരുത്തും. പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ നിസ്സഹകരണം മൂലം സന്ദര്‍ശനം ലക്ഷ്യം കാണുന്നില്ലെന്ന് ആദ്യമയച്ച കേന്ദ്ര സംഘം വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News