നിര്‍ധനരോഗികള്‍ക്ക് ജീവന്‍രക്ഷാമരുന്ന് തദ്ദേശസ്ഥാപനങ്ങള്‍ വഴി

തിരുവനന്തപുരം:വിവിധതരം ഗുരുതര രോഗം ബാധിച്ച നിര്‍ധന രോഗികള്‍ക്ക് തദ്ദേശഭരണ സ്ഥാപനങ്ങള്‍ മരുന്ന് നല്‍കും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള ആരോഗ്യസ്ഥാപനങ്ങളിലൂടെയാകും വാങ്ങി നല്‍കുക. അടച്ചുപൂട്ടലില്‍ വരുമാനം നിലച്ച നിര്‍ധനരോഗികള്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഡയാലിസിസിന് വിധേയരാകുന്നവര്‍, അവയവം മാറ്റിവച്ചവര്‍, അര്‍ബുദബാധിതര്‍ എന്നിവര്‍ക്ക് പ്രയോജനം ലഭിക്കും. ഇന്‍സുലിന്‍ ഉള്‍പ്പെടെ അത്യാവശ്യ മരുന്നുകള്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനില്‍നിന്ന് ലഭിക്കാന്‍ കാലതാമസമുണ്ടായാല്‍ കാരുണ്യ, നീതി സ്റ്റോറുകളില്‍നിന്ന് വാങ്ങാനുള്ള അനുമതിയും നല്‍കിയതായി തദ്ദേശ ഭരണ മന്ത്രി എ സി മൊയ്തീന്‍ അറിയിച്ചു.

മതിയായ സുരക്ഷിതത്വം പാലിച്ച് തൊഴിലുറപ്പ്, ലൈഫ് പദ്ധതികള്‍ പുനരാരംഭിക്കാന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശവും നല്‍കി. പച്ചക്കറിക്കൃഷിയുമായി ബന്ധപ്പെട്ട പ്രോജക്ടുകളുടെ പ്രാധാന്യം കണക്കിലെടുത്ത് ഗ്രാമസഭായോഗം ഒഴിവാക്കി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പ്രത്യേകം ക്രമീകരണം ഏര്‍പ്പെടുത്താം.

പ്രളയം മൂലം കൂടുതല്‍ നഷ്ടമുണ്ടായിട്ടുള്ള തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് അധികമായി അനുവദിച്ചതും ഇനിയും പൂര്‍ണമായും ചെലവഴിക്കാത്തതുമായ 250 കോടി രൂപയില്‍ ശേഷിക്കുന്ന തുക ചെലവഴിക്കാന്‍ അനുമതി നല്‍കി.

അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതിയിലെ എന്‍ജിനിയര്‍മാരുടെ കാലാവധി ഒരു വര്‍ഷത്തേക്കും ലൈസന്‍സ്ഡ് എന്‍ജിനിയര്‍മാര്‍/സൂപ്പര്‍വൈസര്‍മാര്‍ എന്നിവരുടെ ലൈസന്‍സ് കാലാവധി ദീര്‍ഘിപ്പിച്ചും നല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News