ബിജെപി നേതാവ് പദ്മരാജന്‍ നാലാം ക്ലാസുകാരിയെ മറ്റൊരാള്‍ക്കും കൈമാറി; പാലത്തായി പീഡനക്കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

കണ്ണൂര്‍: ബിജെപി നേതാവ് പ്രതിയായ പാലത്തായി പീഡനക്കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.

പ്രതിയായ ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റും അധ്യാപകനുമായ പദ്മരാജന്‍ നാലാം ക്ലാസുകാരിയെ മറ്റൊരാള്‍ക്കും കൈമാറി. പൊയിലൂരിലെ ഒരു വീട്ടില്‍ എത്തിച്ചാണ് മറ്റൊരാള്‍ കൂടി പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. കുട്ടിയുടെ മാതാവ് നല്‍കിയ പുതിയ പരാതിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സംഭവം ഇങ്ങനെ: പത്മരാജന്‍ പെണ്‍കുട്ടിയെ പൊയിലൂരിലെ ഒരു വീട്ടിലെത്തിക്കുകയും ബുള്ളറ്റിലെത്തിയ ഒരാള്‍ അവിടെ വച്ച് പീഡിപ്പിക്കുകയായിരുന്നു.

പരാതിയില്‍ പറയുന്ന ദിവസം ക്ലാസുണ്ടെന്ന് പറഞ്ഞ് പത്മരാജന്‍ പത്തു വയസുകാരിയെ സ്‌കൂളിലേക്ക് വിളിപ്പിച്ചു. അവിടെ നിന്ന് പത്മരാജന്‍ പെണ്‍കുട്ടിയേയും കൊണ്ട് പൊയിലൂരിലെ ഒരു വീട്ടിലെത്തി.

പെണ്‍കുട്ടിയും പത്മരാജനും മുറ്റത്ത് നില്‍കുമ്പോള്‍ ബുള്ളറ്റില്‍ ഒരു യുവാവ് അവിടെയെത്തി. അയാള്‍ വീടിനുള്ളില്‍ നിന്നും പീഡിപ്പിക്കുന്ന സമയത്ത് പത്മരാജന്‍ വീടിന് പുറത്ത് കാവലിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.

ആദ്യം കടുത്ത മാനസിക സംഘര്‍ഷത്തിനിടയിലാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നത്. പിന്നീട് മാനസികനില മെച്ചപ്പെട്ട ശേഷം ബന്ധുക്കള്‍ വിശദമായി ചോദിച്ചപ്പോഴാണ് പെണ്‍കുട്ടി ഇക്കാര്യം വിവരം പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News