കേന്ദ്ര ഉത്തരവ് അനുസരിച്ചുള്ള കടകള്‍ തുറക്കാം; തടസമില്ലെന്ന് മന്ത്രി ഇ.പി ജയരാജന്‍; വ്യവസായ മേഖലയിലുണ്ടായത് കോടികളുടെ നഷ്ടം

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ ഉത്തരവിലുള്ളതനുസരിച്ച് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ കേരളത്തില്‍ തടസമില്ലെന്ന് മന്ത്രി ഇ.പി ജയരാജന്‍.

എന്നാല്‍ ഗ്രാമങ്ങളിലെ കടകള്‍ സജീവമാകണമെങ്കില്‍ നഗരങ്ങളില്‍ കൂടി കടകള്‍ തുറക്കേണ്ടി വരും. കേന്ദ്രാനുമതി ചോദിക്കേണ്ടതാണെങ്കില്‍ ചോദിക്കും. വ്യവസായ മേഖലയിലുണ്ടായത് കോടികളുടെ നഷ്ടമാണെന്നും അതിനെ കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി ഇപി ജയരാജന്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ ഉത്തരവുപ്രകാരം ഹോട്ട്സ്പോട്ടുകള്‍ ഒഴികെയുള്ള ഇടങ്ങളില്‍ കേരളത്തിലും കടകള്‍ തുറക്കാമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു. ഹോട്ട് സ്‌പോട്ടുകളില്‍ കടകള്‍ തുറക്കുന്നതിന് ഇളവില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.

അവശ്യ സേവനങ്ങള്‍ക്കുള്ള വ്യാപാര സ്ഥാപനങ്ങള്‍ മാത്രം തുറക്കാം. എസി വില്‍പ്പന കേന്ദ്രങ്ങള്‍ക്ക് ഇളവില്ല, എസി നന്നാക്കുന്ന സ്ഥാപനങ്ങള്‍ തുറക്കാം. റെഡ് സോണിലും ഹോട്ട് സ്‌പോട്ടിലും നിയന്ത്രണം ബാധകമാണെന്ന് അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News