പിഎസ്‌സി നിയമനം; കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റില്‍ നിന്ന് വേണ്ടെന്ന് സുപ്രീംകോടതി

പിഎസ്‌സി നിയമനങ്ങള്‍ കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റില്‍ നിന്ന് വേണ്ടെന്ന് സുപ്രീംകോടതി.

നിയമന ഉത്തരവ് ലഭിച്ച് ജോലിയില്‍ പ്രവേശിക്കാത്തവരുടെ ഒഴിവുകളില്‍ പുതിയ ലിസ്റ്റ് പ്രകാരം നിയമനം നടത്താമെന്നാണ് കോടതി വിധി. കാലാവധി കഴിഞ്ഞ ലിസ്റ്റില്‍ നിന്ന് നിയമനം സാധ്യമല്ലെന്ന കേരള പിഎസ്‌സി നിലപാട് ശരിവച്ചാണ് സുപ്രീംകോടതി വിധി.

2013 ലെ സബ് ഇന്‍സ്പെക്ടര്‍ ട്രെയിനി ലിസ്റ്റുമായി ബന്ധപ്പെട്ടാണ് കോടതി വിധി ഉണ്ടായിരിക്കുന്നത്. ഈ ലിസ്റ്റിലെ എന്‍ജെഡി ഒഴിവുകള്‍ അതേ ലിസ്റ്റില്‍ നിന്ന് തന്നെ നികത്തണമെന്ന ആവശ്യം കോടതി തള്ളി. ജസ്റ്റിസ്മാരായ എഎം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News