പ്രവാസികളുടെ മൃതദേഹങ്ങള്‍ മടക്കി കൊണ്ട് വരുന്നതില്‍ ഒളിച്ച് കളിച്ച് കേന്ദ്ര സര്‍ക്കാര്‍

ദില്ലി: പ്രവാസികളുടെ മൃതദേഹങ്ങള്‍ മടക്കി കൊണ്ട് വരുന്നതില്‍ ഒളിച്ച് കളിച്ച് കേന്ദ്ര സര്‍ക്കാര്‍. കോവിഡ് ബാധിതരല്ലാതെ മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ കൊണ്ട് വരാന്‍ ഉത്തരവ് ഇറങ്ങുന്നതില്‍ അവ്യക്തത. ചരക്ക് വിമാനങ്ങളില്‍ ഇന്ത്യയിലെത്തിക്കുന്ന മൃതദേഹങ്ങള്‍ മടക്കി കൊണ്ട് പോകേണ്ട അവസ്ഥ.

കോവിഡ് മൂലം മരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങള്‍ ഇന്ത്യയിലേയ്ക്ക് കൊണ്ട് വരേണ്ടതില്ല എന്ന കര്‍ശന നിലപാടിലാണ് വിദേശകാര്യമന്ത്രാലം. അതേ സമയം കോവിഡ് അല്ലാതെ മറ്റ് രോഗങ്ങള്‍ ബാധിച്ച് മരിക്കുന്നവരുടെ കാര്യത്തില്‍ എന്ത് ചെയ്യുമെന്ന് വ്യക്തയില്ല.

ആകെ അനുവദിക്കപ്പെട്ടിരിക്കുന്ന കാര്‍ഗോ വിമാന സര്‍വീസുകള്‍ വഴി കോവിഡ് അല്ലാതെ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ത്യയിലേയ്ക്ക് കൊണ്ട് വരാന്‍ കഴിയുമെന്ന് വിദേശകാര്യമന്ത്രാലയം പറയുന്നു.

പക്ഷെ ആഭ്യന്തര വകുപ്പോ വിദേശകാര്യവകുപ്പോ ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കാത്തതിനാല്‍ കൊണ്ട് വരുന്ന മൃതദേഹങ്ങള്‍ മടക്കി കൊണ്ട് പോകേണ്ടി വരുന്നു.എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കി പഞ്ചാബ് സ്വദേശികളായ രണ്ട് പേരുടെ മൃതദേഹങ്ങള്‍ ദില്ലിയില്‍ കഴിഞ്ഞ ദിവസം കൊണ്ട് വന്നു. പക്ഷെ വിമാനത്താവളത്തില്‍ ഇറക്കാന്‍ അനുമതി ലഭിക്കാതയാതോടെ മടക്കി കൊണ്ട് പോയി.നേരത്തെ ദുബൈയില്‍ നിന്നും ചെന്നൈയിലേയ്ക്ക അയച്ച മൃതദേഹം വിമാനത്താവളത്തിലെ കാര്‍ഗോ സെക്ഷനില്‍ കുടുങ്ങി കിടക്കുന്നു.

നിരവധി മലയാളികളുടെ മൃതദേഹങ്ങളും ഇതേ അവസ്ഥ നേരിടുന്നു. ഹൃദയാഘാതം അടക്കമുള്ള കാരണങ്ങളാല്‍ ഒട്ടേറെ പ്രവാസികള്‍ മരിക്കുന്നുണ്ട്. ഇവരെ അവസാനമായി കാണാന്‍ ആഗ്രഹിക്കുന്ന ബന്ധുക്കളും ഉറ്റവരും കേന്ദ്ര സര്‍ക്കാരിന്റെ നിലപാടില്‍ വലയുകയാണ്.

കാര്‍ഗോ വിമാനങ്ങള്‍ വഴി മൃതദേഹം കൊണ്ട് വരാന്‍ ഉത്തരവും മാര്‍ഗ നിര്‍ദേശങ്ങളും പുറത്തിറക്കാന്‍ വിദേശകാര്യമന്ത്രാലയം തയ്യാറായാല്‍ പ്രശ്നം പരിഹരിക്കാം. കേരളമടക്കമുള്ള സംസ്ഥാനങ്ങളും പ്രവാസി സംഘടനകളും ശക്തമായി ആവിശ്യപ്പെട്ടിട്ടും വിദേശകാര്യമന്ത്രാലയമോ കേന്ദ്ര സര്‍ക്കാരോ തയ്യാറാകുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News