കോവിഡ് പ്രതിരോധത്തിന്റെ വൈകാരിക തലങ്ങള്‍ പറയുന്ന ‘ആതുരം’ ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു

കൊറോണ വൈറസിന്റെ വ്യാപനം ലോകമെങ്ങും ഇപ്പോഴും തുടരുമ്പോള്‍.ഈ മഹാമാരിക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സ്വന്തം സുരക്ഷ പോലും മറന്ന് ഓരോ ജീവനും രക്ഷിക്കാന്‍ രാപകലില്ലാതെ സേവനം ചെയ്യുകയാണ് നമ്മുടെ ആതുര രംഗത്തെ ഓരോരുത്തരും.

ഇതിനിടയില്‍ അവര്‍ക്ക് നഷ്ടമാകുന്നതിനെക്കുറിച്ച്, അവരുടെ സങ്കടങ്ങളെക്കുറിച്ച് ഒരു നിമിഷമെങ്കിലും നാം ചിന്തിക്കണമെന്ന് ഓര്‍മ്മപ്പെടുത്തുന്ന ഹ്രസ്വചിത്രമാണ് ‘ ആതുരം’. രണ്ടര മിനിറ്റ് കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കി യൂ ടൂബ് റിലീസ് ചെയ്തിരിക്കുകയാണ് ഈ ഹ്രസ്വചിത്രം.

ലുക്ക് ആഡ്‌സിന്റെ ബാനറില്‍ മഞ്ജുഗാവിന്‍ രചിച്ച് ഗാവിന്‍ വിദ്യാധരനാണ് ഈ ലഘുചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.ബിനേഷ് കിഴൂര്‍ ആണ് നിര്‍മാണം.ക്യാമറ: ഹരി, എഡിറ്റിംഗ്: ലികേഷ്, സംഗീതം, ശബ്ദമിശ്രണം: നിഖില്‍ പ്രഭ..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News