‘ഇതില്‍ ഉണ്ടയുണ്ടോ സേട്ടാ…പൊട്ടുമോ?’ തോക്കുമായി നില്‍ക്കുന്ന മലയാളിയായ ഈ അമേരിക്കന്‍ പൊലീസുകാരനാണ് താരം

തിരുവനന്തപുരം: സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്ന വേള്‍ഡ് മലയാളി സര്‍ക്കിള്‍ ഗ്രൂപ്പിലെ ഒരു അമേരിക്കന്‍ പൊലീസുകാരനാണ് ഇപ്പോഴത്തെ സോഷ്യല്‍മീഡിയ താരം.

കൊളറാഡോ സ്റ്റേറ്റിലെ ഒരേയൊരു മലയാളി-ഇന്ത്യന്‍ പൊലീസുകാരനാണ് താനാണെന്ന ഇന്‍ട്രോയുമായി ഗ്രൂപ്പിലെത്തിയ പ്രേം മേനോന്‍ ആണ് ഈ താരം.

ഇന്നലെ ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ചുമണിക്കാണ് പ്രേം മേനോന്റെ ഇന്‍ട്രോ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അമേരിക്കാന്‍ പൊലീസ് യൂണിഫോമില്‍ തോക്കുംപിടിച്ചു നില്‍ക്കുന്ന പ്രേമിന്റെ ഇന്‍ട്രോ പോസ്റ്റ് ഗ്രൂപ്പിലും സോഷ്യല്‍മീഡിയയിലും ശ്രദ്ധേയമാവുകയാണ്.

പ്രേമിന്റെ ഇന്‍ട്രോ ഇങ്ങനെ:

എന്റെ പേര്: പ്രേം മേനോന്‍. 44വയസ്സ്- അമേരിക്കന്‍ പൗരന്‍
അമേരിക്കയില്‍ 21 കൊല്ലമായി ജീവിക്കുന്നു
അമേരിക്കന്‍ പോലീസില്‍ 16 കൊല്ലമായി ജോലി.
എന്റെ സ്റ്റേറ്റില്‍ (കൊളറാഡോ) ഒരേയൊരു മലയാളി- ഇന്ത്യന്‍ പോലീസ്‌കാരന്‍. ആ റെക്കോര്‍ഡ് ഇപ്പോഴും കൈവശം ഉണ്ട്.
ഒരു ഭാര്യ (അമേരിക്കക്കാരി), രണ്ടു മക്കള്‍: ആണ്‍ കുട്ടികള്‍, ട്വിന്‍സ് 11 വയസ്സുകാര്‍.
ഞാന്‍ ഒരു തിരുവനന്തപുരം മലയാളി, നാട്ടിലെ വീട് ക്ലിഫ് ഹൌസിനടുത്തു. രാഷ്ട്രീയം ഇല്ലാ. നല്ലതിന് സപ്പോര്‍ട്ട് ചെയ്യും, അത് ആരായാലും എന്ത് പാര്‍ട്ടിയാണേലും. ജനങ്ങള്‍ക്ക് ഗുണം വരണം. അത് നാട്ടിലായാലും ഇവിടെയായാലും.

ഈ ഗ്രൂപ്പില്‍ വരാനും നിങ്ങളെയൊക്കെ പരിചയപ്പെടാനും സാധിച്ചതിനു സന്തോഷം.
Wishing this group all the best.

യൂണിഫോമില്‍ ഉള്ള ഒരു ചിത്രം ഇതിനോടൊപ്പം സമര്‍പ്പിക്കുന്നു…

അമേരിക്കാന്‍ പൊലീസിനെ കണ്ടതോടെ ഗ്രൂപ്പിലെ മറ്റ് അംഗങ്ങളും ആവേശഭരിതരായി.

പലര്‍ക്കും പല പല സംശയങ്ങളും ചോദ്യങ്ങളും.

ചിത്രത്തില്‍ കാണുന്ന തോക്കിനെക്കുറിച്ചായിരുന്നു ചോദ്യങ്ങള്‍ കൂടുതലും. അമേരിക്കന്‍ പൊലീസില്‍ എങ്ങനെ ജോലി കിട്ടുമെന്നും ചിലര്‍ ചോദിച്ചു. ചിലര്‍ക്ക് ഫാമിലിയെ കാണണമെന്നായിരുന്നു.

മറ്റു ചിലരുടെ സംശയം അമേരിക്കയിലെ പൊലീസ് ഷേവ് ചെയ്യില്ലേ എന്നായിരുന്നു. നാട്ടിലേക്ക് വരാറില്ലേ എന്നും ചില സുഹൃത്തുക്കള്‍ സ്‌നേഹത്തോടെ ചോദിച്ചു.

ഗ്രൂപ്പിലെ എല്ലാവരുടെയും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനും പ്രേം സമയം കണ്ടെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here