ലോക്ക്ഡൗണ്‍ സമയത്ത് മദ്യ വില്‍പനയുണ്ടാകില്ല: മന്ത്രി ടി. പി രാമകൃഷ്ണന്‍

ലോക്ക് ഡൗണ്‍കാലത്ത് മദ്യ വില്‍പനയുണ്ടാകില്ലെന്ന് മന്ത്രി ടി. പി രാമകൃഷ്ണന്‍. വെയര്‍ ഹൗസുകള്‍ വ‍ഴി മദ്യം ലഭ്യമാക്കില്ല. ഈ വിഷയത്തില്‍ കോടതിയുടെ നിലപാട് അംഗീകരിക്കുന്നെന്നും അദ്ദേഹം തിരുവനന്തപുരത്തു വച്ച് പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് യാതൊരു തരത്തിലും മദ്യം ലഭ്യമാക്കില്ലെന്നാണ് മന്ത്രി ടി.പി രാമകൃഷണന്‍ വ്യക്തമാക്കിയത്. മദ്യം ലഭിക്കാത്തതുവ‍ഴി ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്ക് വെയര്‍ ഹൗസുകള്‍ വ‍ഴി മദ്യം നല്‍കുമെന്ന് ക‍ഴിഞ്ഞ ദിവസം പ്രചരണം നടന്നിരുന്നു.

എന്നാല്‍ സംസ്ഥാനത്ത് നിലവിലെ സാഹചര്യത്തില്‍ വെയര്‍ ഹൗസ് വ‍ഴി മദ്യം ലഭ്യമാക്കിലിലെന്നാണ് മന്ത്രി ടി.പി രാമകൃഷ്ണന്‍ വ്യക്തമാക്കിയത്.  ഈ വിഷയത്തില്‍ കോടതി വിധി അംഗീകരിച്ചുകൊണ്ടുള്ള നിലപാടാണ് കേരള സര്‍ക്കാരിനുള്ളത്.

മദ്യഷോപ്പുകള്‍ തുറക്കാനുള്ള യാതൊരു നടപടിയും സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ഇല്ല. കേരളത്തില്‍ മദ്യ വില്‍പന പുനരാരംഭിക്കാന്‍ തീരുമാനിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ഭാവിയിലെ വിഷയങ്ങള്‍ അപ്പോള്‍ തീരുമാനിക്കാമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News