”ഈ കൊറോണക്കാലത്ത് ആരെയാണ് അധ്യാപകരെ, നിങ്ങള്‍ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്; സഹജീവിസ്‌നേഹം എന്തെന്നറിയാന്‍ തിരിച്ചറിവാണ് വേണ്ടത്; നാടിനെ പിന്നില്‍ നിന്ന് കുത്തുന്ന നിങ്ങള്‍ക്ക് കാലം മാപ്പ് തരില്ല..”

തിരുവനന്തപുരം: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും ആറ് ദിവസത്തെ ശമ്പളം അഞ്ച് തവണയയി സ്വീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്തെത്തിയ ഒരു വിഭാഗം അധ്യാപകര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍ മീഡിയ.

കുഞ്ഞുങ്ങള്‍ വിഷു കൈനീട്ടവും വൃദ്ധര്‍ പെന്‍ഷന്‍ തുകയും വരെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുന്ന ഈ നാട്ടില്‍, മറ്റുള്ളവര്‍ക്ക് മാതൃകയാകേണ്ട അധ്യാപകരുടെ ഇത്തരം പ്രവര്‍ത്തി അങ്ങേയറ്റം അപലപനീയമാണെന്നാണ് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുത്തുന്നത്.
നാടിനെ പിന്നില്‍ നിന്ന് കുത്തുന്ന അധ്യാപകര്‍ക്ക് കാലം മാപ്പ് തരില്ലെന്നും സോഷ്യല്‍മീഡിയ പറയുന്നു.

സംഭവത്തില്‍ ബിജു നിള്ളങ്ങല്‍ എഴുതിയ കുറിപ്പ്:

ഇതുപോലുള്ളവര്‍ ഇനി സര്‍വ്വീസില്‍ ഉണ്ടാവരുത്…ഉണ്ടാവില്ല…..ലജ്ജ തോന്നുന്നു…ഞാന്‍ പഠിച്ചിറങ്ങിയ അറിവിന്റെ ആദ്യകുലമാണ് ചെണ്ടയാട് യു.പി. സ്‌കൂള്‍ പഠിപ്പിച്ചതൊക്കെയും സഹജീവികളെ സ്നേഹിക്കാല്‍ം കരുതാല്‍മായിരുന്നു….

അതേ ചെണ്ടയാട് യു.പി സ്‌കൂളില്‍നിന്ന് കമ്മ്യൂണിറ്റി കിച്ചണിനില്‍ നിന്ന് ഇന്ന് ഒരുപാട് കുടുംബങ്ങള്‍ക്ക് ആശ്രയും സ്വാന്ത്വനമാവുന്ന ചെണ്ടയാട് യു.പി സ്‌കൂള്‍..

അതേ സ്‌കൂളിലെ എന്നെ പഠിപ്പിച്ച അദ്ധ്യാപികയുടെ മകളിന്ന് സര്‍ക്കാറിന്റെ ഓര്‍ഡര്‍ കത്തിച്ച് നവമാധ്യമത്തില്‍ ഒറ്റുകാരെവേഷമണിഞ്ഞു നില്‍ക്കുമ്പോള്‍ തീര്‍ത്തും ലജ്ജ തോന്നുകയാണ്….നാട് ഒരു വലിയ മഹാ ദുരി തത്തില്‍ പെട്ടപ്പോള്‍ സര്‍വ്വതും നാടില്‍വേണ്ടി സമര്‍പ്പിച്ച് നവകേരളം സൃഷ്ടിച്ച നമ്മുടെ കേരളത്തില്‍ ഈ അതീജീവനത്തിിന്റെ പോരാട്ടത്തില്‍ തനിക്ക് സര്‍ക്കാര്‍ തരുന്ന പങ്കിലൊരു ശതമാനം നാടിന് നല്‍കാന്‍ വൈമനസ്യമുള്ള ഇതുപോലുള്ള ഹരിശ്രീയുടെ അക്ഷരമൂല്യം മനസിലാക്കാതെ മാസവരുമാനം കണക്കൂട്ടിയ കുടില ചിന്താഗതിക്കാരോട് എന്താണ് പറയേണ്ടത്…!

രാഷ്ട്രീയം പോട്ടെ….ഒരു അദ്ധ്യാപികയുടെ അദ്ധ്യാപകന്റെ സാമൂഹിക പ്രതിബദ്ധത എന്താണ്…കോണ്‍ഗ്രസ്സ് രാഷ്ട്രീയ അന്ധതവെച്ചുപുലര്‍ത്തുന്ന…നമ്മുടെ നാടിനോട് ചേര്‍ന്നുനില്‍ക്കേണ്ട സമയത്ത് സര്‍ക്കാറിനെതിരെ തീ കൊളുത്താന്‍ പ്രേരിപ്പിക്കുന്ന ഇത്തരക്കാരെ നമ്മള്‍ തിരിച്ചറിയണം….

അദ്ധ്യാപന സേവനം വിട്ടിട്ടും വീട്ടിന്റെ പടിഞ്ഞാറ്റയിലിരുന്ന് നമ്മള്‍ കൊടുക്കുന്ന നികുതിപണംകൊണ്ട് പെന്‍ഷന്‍ പണം
എണ്ണിവാങ്ങുന്ന ഇത്തരം വികൃത മനസുകളെ നാം തിരിച്ചറിയണം….

മുഖ്യമന്ത്രിയുടെ കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് അരിച്ചുവെച്ച നാണയ കുടുക്ക പൊട്ടിച്ച് ചില്ലറതുട്ടുകള്‍ മുഖ്യമന്ത്രിയെ ഏല്‍പ്പിക്കാന്‍ കുരുന്നുകള്‍ വെമ്പിനടക്കുമ്പോള്‍ വിദ്യ വാണിജ്യവല്‍ക്കരിക്കപ്പെടുന്ന ഇത്തരക്കാരെ സര്‍വ്വീസില്‍നിന്ന് പറച്ചെറിയണം എന്നാണ് എന്റെ നിര്‍ദ്ദേശം….അതു ചെയ്യുകതന്നെ ചെയ്യും…..
ഇവര്‍ ഇനി സര്‍വീസില്‍ ഉണ്ടാവില്ല ഉറപ്പ്..

…..ബിജു നിള്ളങ്ങല്‍….

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News