സാലറി ചലഞ്ചിനെ എതിര്‍ക്കുന്നവര്‍ക്ക് ഈ 102 വയസുകാരന്‍ മറുപടി നല്‍കും; വിറക്കുന്ന കൈകളോടെ സ്വാതന്ത്രസമരപെന്‍ഷന്‍ നാടിന് നല്‍കിയ മാതൃക കാണൂ

ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ സ്വാതന്ത്ര്യത്തിനായി പോരാട്ടം നയിച്ചവരില്‍ ഒരാള്‍. മലയിന്‍കീഴ് പ്രദേശത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സ്ഥാപകരില്‍ പ്രധാനി. ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിലും നെയ്യാറ്റിന്‍കര സമരചരിത്രത്തിലും ഉള്‍പ്പെടെ കൈയൊപ്പ് പതിപ്പിച്ച സ്വതന്ത്ര ഭാരതത്തിനായി അക്ഷീണം പോരാടിയ ധീരനായ സ്വാത്രന്ത്ര്യ സമര സേനാനി. വയസ് 102 ആയി.

ഈ പ്രായത്തില്‍ ഈ മനുഷ്യന്‍ മാതൃകയാകുന്നത് നാം കാണണം. ആറുദിവസെത്ത ശമ്പളം സര്‍ക്കാര്‍ എടുത്തപ്പോള്‍ പ്രതിക്ഷേധിക്കുന്നവര്‍. ഈ ഉത്തരവ് കത്തിച്ച പ്രതിപക്ഷ അധ്യാപക സംഘടനാ നേതാക്കള്‍, അവര്‍ക്ക് മുന്നിലാണ് തനിക്ക് കിട്ടിയ പെന്‍ഷന്‍ തുക നിന്ന് 5000 രൂപ അദ്ദേഹം മുഖ്യമന്ത്രിയുടെദുരിതാശ്വാസനിധിയിലേക്ക് കൈമറിയത്.

മലയിന്‍കീഴ് ജനമൈത്രി പോലീസ് വീട്ടിലെത്തി ക്ഷേമം അന്വേഷിച്ചപ്പോഴാണ് ഈ തുക അദ്ദേഹം കൈമറിയത്. ഈ വിവരങ്ങള്‍ പെലീസ് ഉദ്യോഗസ്ഥാനായ ജ്യോതിഷ് ആര്‍.കെയാണ് ഫെയ്സ് ബുക്കില്‍ പങ്ക്്വച്ചിരിക്കുന്നത്.

ജ്യോതിഷ് ആര്‍.കെയാണ് ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചുവടെ:

തോട്ടുപുറത്ത്
പി.പരമേശ്വരന്‍ നായര്‍
വയസ്സ് – 102

ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ സ്വാതന്ത്ര്യത്തിനായി പോരാട്ടം നയിച്ചവരില്‍ ഒരാള്‍ .
മലയിന്‍കീഴ് പ്രദേശത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സ്ഥാപകരില്‍ പ്രധാനി.
കിറ്റ് ഇന്ത്യ പ്രക്ഷോഭത്തിലും
നെയ്യാറ്റിന്‍കര സമരചരിത്രത്തിലും ഉള്‍പ്പെടെ കൈയൊപ്പ് പതിച്ച
സ്വതന്ത്ര ഭാരതത്തിനായി അക്ഷീണം പോരാടിയ
ധീരനായ
സ്വാത്രന്ത്ര്യ സമര സേനാനി .

ഒരു നൂറ്റണ്ടിലേറെ ചരിത്രം പേറുന്ന അദ്ദേഹത്തിനെ
ഇന്ന് മലയിന്‍കീഴ് ജനമൈത്രി പോലീസ് വീട്ടിലെത്തി ക്ഷേമം അന്വേഷിച്ചു .

എല്ലാ ക്ഷേമാന്വേഷണങ്ങള്‍ക്കും ശേഷം അദ്ദേഹം ഒരു ചെറിയ കവര്‍ മലയിന്‍കീഴ് പോലീസ് ഇന്‍സ്പെക്ടറെ ഏല്‍പ്പിച്ചു .
ചോദിച്ചപ്പോള്‍ അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അദ്ദേഹത്തിന്റെ സംഭാവനയാണ് .5000 രൂപ .

ഇന്ത്യയെന്ന മഹാരാജ്യത്തിന് സ്വാതന്ത്ര്യം നേടുന്നതിനായി കനല്‍വഴിയില്‍ നടന്ന ത്യാഗനിര്‍ഭരമായ തലമുറയുടെ പ്രതിനിധിയില്‍ നിന്നുമുള്ള സ്‌നേഹസംഭാവന .

മഹാമാരിയുടെ കാലത്ത്
നിരാശ്രയരെ സഹായിക്കാനുള്ള കാര്യത്തില്‍
തര്‍ക്കങ്ങള്‍ക്ക് അറുതിയില്ലാത്ത സമയത്ത്
അദ്ദേഹം
നിശബ്ധമായി നല്‍കിയ സ്‌നേഹത്തിന്
നൂറ്റാണ്ടിന്റെ കരുതലുണ്ട് .

ഈ കാലം പഠിപ്പിച്ച ഒരുപാടു കാര്യങ്ങളുണ്ട്
കാണിച്ചു തന്ന ഒത്തിരി കാഴ്ചകളുണ്ട്.
ഉദാത്തമായ സ്‌നേഹമുണ്ട്
അതില്‍ ഏറ്റവും മഹത്തരമായ കാഴ്ച്ചയായി ഇത് എന്നിലുണ്ടാവും
കൂടുതലെഴുണമെന്നുണ്ട്
കണ്ണുനിറയുന്നു .

നമ്മുടെ നാട് തോല്‍ക്കില്ല
തോല്‍ക്കാന്‍ ഇവരൊന്നും അനുവദിക്കില്ല ….

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News