”നമ്മള്‍ അമ്മയ്‌ക്കൊപ്പമാണ്; നന്മയെ കത്തിക്കുന്നവര്‍ക്കൊപ്പമല്ല”

തിരുവനന്തപുരം: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും ആറ് ദിവസത്തെ ശമ്പളം അഞ്ച് തവണയായി സ്വീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്തെത്തിയ ഒരു വിഭാഗം അധ്യാപകര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍ മീഡിയ.

മറ്റുള്ളവര്‍ക്ക് മാതൃകയാകേണ്ട അധ്യാപകരുടെ ഇത്തരം പ്രവര്‍ത്തി അങ്ങേയറ്റം അപലപനീയമാണെന്നാണ് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുത്തുന്നത്.

സംഭവത്തില്‍ സെല്‍വ മണി എഴുതിയ കുറിപ്പ്:

ഈ രണ്ട് ചിത്രങ്ങള്‍ പൊതു സമൂഹത്തെ പഠിപ്പിക്കുന്നതെന്താണ്.

എല്ലാ ദുരിതകാലത്തെയും നാം അതിജീവിക്കും അതിനായി എന്റെ ചെറിയ സമ്പാദ്യം അതും വളരെ സന്തോഷത്തോടെ സര്‍ക്കാരിനെ ഏല്പ്പിക്കുന്ന ഒരമ്മ. ദൈവത്തിന് ഭൂമിയില്‍ എല്ലായിടത്തും എത്താന്‍ കഴിയാത്തതുകൊണ്ട് ദൈവം ഭൂമിയില്‍ അമ്മമാരെ സൃഷ്ടിച്ചു എന്നു പറയാറുണ്ട്. അങ്ങനെ ദൈവം ഈ ദുരിതകാലത്തേക്ക് കരുതി വച്ച ഒരമ്മയുടെ ചിത്രമാണിത്. മെഴുതിരിയെ പോലെ നന്മയുടെ പ്രകാശം വിതറുന്ന ചിത്രം.

രണ്ടാമത്തെ ചിത്രം ആരെയാണ് പ്രതിനിധീകരിക്കുന്നത്. ദുര്‍ബലയായ, കരുണ വറ്റാത്ത ഒരമ്മയുടെ കരുതലില്‍ കേരളം അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുമ്പോഴാണ് ആറ് ദിവസത്തെ ശമ്പളം നല്‍കി സര്‍ക്കാരിന്റെ അതിജീവന ശ്രമങ്ങളെ സഹായിക്കണമെന്ന അറിയിപ്പിനെ അഗ്‌നിക്ക് ഇരയാക്കുന്ന സ്ത്രീയുടെ ചിത്രം പ്രചരിക്കുന്നത്. നമ്മള്‍ അമ്മയ്‌ക്കൊപ്പമാണ്; നന്മയെ കത്തിക്കുന്നവര്‍ക്കൊപ്പമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News