”നിങ്ങള്‍ ഞങ്ങളെ ഏത് നന്മയെ പറ്റി, ഏത് കരുണയെ പറ്റിയാണ് പഠിപ്പിക്കാന്‍ പോകുന്നത്..” അധ്യാപകരെ, കേരളത്തിലെ വിദ്യാര്‍ഥികള്‍ നിങ്ങളോട് ഇത് ചോദിക്കും

തിരുവനന്തപുരം: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും ആറ് ദിവസത്തെ ശമ്പളം അഞ്ച് തവണയായി സ്വീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്തെത്തിയ ഒരു വിഭാഗം അധ്യാപകര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. മറ്റുള്ളവര്‍ക്ക് മാതൃകയാകേണ്ട അധ്യാപകരുടെ ഇത്തരം പ്രവര്‍ത്തി അങ്ങേയറ്റം അപലപനീയമാണെന്നാണ് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുത്തുന്നത്.

സംഭവത്തില്‍ Madhu Soodanan Kolathur എഴുതിയ കുറിപ്പ്:

കൊറോണാനന്തര ക്ലാസ് മുറി..

എല്ലാവരും ടെക്സ്റ്റ് ബുക്കെടുത്തേ, ഇന്ന് നമ്മള്‍ നന്മയുടേയും, കാരുണ്യത്തിന്റെയും പാഠമാണ് പഠിക്കാന്‍ പോകുന്നത്….
പെട്ടെന്നാണ് ഒരു കുട്ടി എഴുന്നേറ്റ് നിന്നത് …

സാര്‍, കഴിഞ്ഞ കൊറോണ കാലത്ത് കൂലി പണിക്കാരനായ അച്ഛന് പണിയില്ലായിരുന്നു. റേഷനായി കിട്ടിയ അരി കൊണ്ട് ചോറ് വെച്ചാണ് ഞങ്ങള്‍ ജീവിച്ചത്…അമ്മാമ്മക്ക് കിട്ടിയ ക്ഷേമ പെന്‍ഷന്‍ കൊണ്ടാണ് പിന്നെയും കുറേ കാലം മുന്നോട്ട് പോയത് …

പക്ഷേ അന്ന് സര്‍ക്കാര്‍ നിങ്ങളോട് ഒരു സഹായം ചോദിച്ചപ്പോള്‍ രണ്ട് നില വീടിന്റെ മട്ടുപ്പാവിലിരുന്ന് സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച് റൂമിലെ എസിയുടെ തണുപ്പ് കൂട്ടി കിടന്നുറങ്ങിയ നിങ്ങള്‍ ഞങ്ങളെ ഏത് നന്മയെ പറ്റിയാണ് ഏത് കരുണയെ പറ്റിയാണ് പഠിപ്പിക്കാന്‍ പോകുന്നത്..

കോണ്‍ഗ്രസുകാരനായ ആ അധ്യാപകന്‍ വിറക്കുന്നുണ്ടായിരുന്നു…ക്ലാസില്‍ നിന്ന് ഇറങ്ങിയോടാന്‍ അയാള്‍ ആഗ്രഹിച്ചു…

ആ കുട്ടിയുടെ ശബ്ദം തന്നെ കീറി മുറിക്കുന്നതായി അയാള്‍ക്ക് തോന്നി ….

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here