പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് രണ്ടുലക്ഷം രൂപയുടെ ജീവൻ രക്ഷാ മരുന്നുകൾ നൽകി ഡിവൈഎഫ്ഐ വലക്കാവ് മേഖല കമ്മിറ്റി

നടത്തറ പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് രണ്ടുലക്ഷം രൂപയുടെ ജീവൻ രക്ഷാ മരുന്നുകൾ നൽകി ഡിവൈഎഫ്ഐ വലക്കാവ് മേഖല കമ്മിറ്റി മാതൃകയായി. പ്രദേശത്ത് കെഎംഎസ്ആർഎ യുമായി സഹകരിച്ച് ഡിവൈഎഫ്ഐ മേഖല കമ്മിറ്റി നടത്തിയ മരുന്ന് ശേഖരണത്തിന്റെ ഭാഗമായി രണ്ട് ലക്ഷം രൂപയുടെ മരുന്നുകൾ ലഭ്യമായി.

മരുന്നുകൾ നടത്തറ പഞ്ചായത്ത് പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ കൈമാറി. കെഎംഎസ് ആർഎ സംസ്ഥാന സെക്രട്ടറി കെ വി ഷാജു അധ്യക്ഷനായി. ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡണ്ട് ഗ്രീഷ്മ അജയഘോഷ് പരിപാടി ഉദ്ഘാടനം ചെയ്തു. നടത്തറ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി ആർ രജിത്ത് മരുന്നുകൾ ഏറ്റുവാങ്ങി.

ഡോ. ശാലിനി പി എസ് , ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗങ്ങളായ വി സി സുജിത്ത്, നിബിൻ ശ്രീനിവാസൻ ,ശരത്ത് പ്രസാദ്, കെഎംഎസ്ആർഎ സംസ്ഥാന കമ്മിറ്റി അംഗം കെ വി കൃഷ്ണകുമാർ ,കെഎംഎസ്ആർഎ കുട്ടനെല്ലൂർ ഏരിയ കമ്മിറ്റി ഭാരവാഹികളായ അനിൽ ജോയ്, രാഗേഷ്, ഡിവൈഎഫ്ഐ ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗങ്ങളായ ടി അഖിൽ ,കെ പി പ്രശാന്ത്,സിപിഐ എം ഏരിയാ കമ്മിറ്റി അംഗങ്ങളായ ടി ശ്രീകുമാർ, എം എസ് പ്രദീപ് കുമാർ എന്നിവർ പങ്കെടുത്തു.

ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി കെ എ അനീഷ് സ്വാഗതവും, പ്രസിഡന്റ് പ്രജിൻ എം പി നന്ദിയും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News