പ്രവാസികളെ മടക്കി കൊണ്ട് വരുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി വിളിച്ച സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ യോഗത്തില്‍ തീരുമാനമായില്ല. കൂടുതല്‍ സമയം വേണമെന്ന് ക്യാബിനറ്റ് സെക്രട്ടറി പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിലെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്തു. കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ നിരന്തരമായ ആവിശ്യത്തിനൊടുവിലാണ് വിദേശത്ത് കുടുങ്ങിയ പ്രവാസികളെ മടക്കി കൊണ്ട് വരുന്നത് ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം തയ്യാറായത്.
കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗോബ വിളിച്ച സംസഥാന ചീഫ് സെക്രട്ടറിമാരുടെ വീഡിയോ കോണ്‍ഫറന്‍സില്‍ പ്രവാസികളുടെ മടങ്ങി വരവിനുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്തി.
കേരളം പ്രവാസികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ വിശദീകരിച്ചു.പ്രവാസികളെ എത്തിച്ചാല്‍ അവര്‍ക്ക് വേണ്ടുന്ന എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും കേരളം പറഞ്ഞു. എന്നാല്‍ മടങ്ങിയെത്തുന്നവരെ നിര്‍ബന്ധമായും കോറന്റയിന്‍ ചെയ്യണമെന്ന് പകുതിയിലേറെ സംസ്ഥാനങ്ങള്‍ ആവിശ്യപ്പെട്ടു.
അന്തിമ തീരുമനം എടുക്കാന്‍ കൂടുതല്‍ സമയം വേണമെന്നായിരുന്നു ക്യാബിനറ്റ് സെക്രട്ടറിയുടെ മറുപടി. നേരത്തെ പ്രവാസികളെ സ്വീകരിക്കാന്‍ സംസ്ഥാനങ്ങള്‍ നടത്തിയ ഒരുക്കങ്ങള്‍ ആവിശ്യപ്പെട്ട് ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്രം കത്തയച്ചിരുന്നു.
വിദേശകാര്യമന്ത്രാലയം ഗള്‍ഫിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഉള്ള ഇന്ത്യക്കാരുടെ കണക്ക് എംബസികള്‍ മുഖേന ശേഖരിച്ചു. ഇത് കൂടി കണക്കിലെടുത്താവും കേന്ദ്രം തീരുമാനം എടുക്കുക. മടങ്ങി വരവിനുള്ള പ്രാഥമിക നടപടി ക്രമങ്ങള്‍ ആരംഭിച്ചതായി വിദേശകാര്യമന്ത്രാലയവും അറിയിച്ചു.
സ്വന്തം നിലയ്ക്ക് ഇന്ത്യക്കാരെ മടക്കി അയക്കാമെന്ന് നേരത്തെ ഗള്‍ഫ് രാജ്യങ്ങള്‍ അറിയിച്ചെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അനൂകൂലമറുപടിയല്ല നല്‍കിയത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുമെന്നതിനാല്‍ പ്രവാസികളെ സ്വീകരിക്കില്ലെന്ന കടുത്ത നിലപാടിലായിരുന്നു കേന്ദ്രം.ഇതിനെതിരെ വിദേശ രാജ്യങ്ങളും രംഗത്ത് എത്തിയിരുന്നു.
Get real time update about this post categories directly on your device, subscribe now.