മലയാളി കുടുംബത്തിലെ മൂന്നാമത്തെയാളും അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരിച്ചു

ഒരേ കുടുംബത്തിലെ മൂന്നാമത്തെയാളും അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരിച്ചു. തിരുവല്ല നെടുമ്പ്രം കൈപ്പഞ്ചാലിൽ കെ ജെ ജോസഫിന്റെ ഭാര്യ പുറമറ്റം വെള്ളിക്കര മാളിയേക്കൽ ഏലിയാമ്മ ജോസഫ് (തങ്കമ്മ 78 ) ആണ് മരിച്ചത്.

ന്യൂയോർക്ക് ലോങ്ങ് ഐലൻഡ് വിൻത്രോപ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം.

ഏലിയാമ്മയുടെ ഭർത്താവ് കെ ജെ ജോസഫ് കഴിഞ്ഞയാഴ്ച ന്യൂയോർക്കിൽ തന്നെ മരണമടഞ്ഞിരുന്നു.

ജോസഫിന്റെ സഹോദരൻ കെ ജെ ഈപ്പനും കൊവിഡ് ബാധ മൂലം രണ്ടാഴ്ച മുമ്പ് മരിച്ചിരുന്നു.

ഇരുവരുടെയും മൃതശരീരങ്ങൾ ന്യൂയോർക്കിൽ സംസ്‌കരിക്കുകയായിരുന്നു. ഏലിയാമ്മയുടെ മൃതദേഹവും അവിടെ  സംസ്‌കാരിക്കും.

ജോസഫ് – ഏലിയാമ്മ ദമ്പതികളുടെ രണ്ട് മക്കളും കൊവിഡ് ബാധിച്ച് ന്യൂയോർക്കിൽ ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News